
വൈത്തിരി : ജനാധിപത്യ സംരക്ഷണത്തിനായി രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന സിപി എം നേതാക്കളായ ജോൺ ബ്രിട്ടാസ് എംപി, ജയ്ക് സി തോമസ്, ആദർശ് സജി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈത്തിരിയിൽ പ്രകടനം നടത്തി. എം.വി വിജേഷ്, എൽസി ജോർജ്, എസ് ചിത്രകുമാർ, വിജേഷ് ചന്ദ്രൻ, പി കെ അസീസ്, കുഞ്ഞമ്മദ് കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.








