
മൂലങ്കാവ്: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ‘മയങ്ങില്ല കേരളം – ഉണരുന്ന യുവത്വം’ ലഹരിവിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവതലമുറയെ ക്രിയാത്മക വഴികളിലേക്ക് നയിക്കുന്നതിനും ലക്ഷ്യമിട്ട് ബത്തേരി മൂലങ്കാവ് സൗഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.എ.സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം സംവാദ സദസ്സിന് നേതൃത്വം നൽകി.ചടങ്ങിൽ അധ്യാപകരായ ടി.ആർ.ജലജ, കെ.എസ്.സുരേഷ്,വി.ആർ.മോഹനൻ,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.വി.വിബിത,കെ.വി.സൂര്യ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്,എം.എസ്. ദിനീഷ്,സൗഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് എം.എം. സുജിത്,സെക്രട്ടറി വി.എം.മനൂപ് എന്നിവർ സംസാരിച്ചു. പ്രദേശത്തെ യുവാക്കളും നാട്ടുകാരും സദസ്സിൽ പങ്കെടുത്തു.








