
കല്പറ്റ: സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പുകളിൽ മിന്നുന്ന പ്രകടനവുമായി വയനാടിന്റെ അഭിമാനമായി മാറി അനിരുദ്ധ് യു.കെ. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി രണ്ട് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയാണ് അനിരുദ്ധ് ഉജ്ജ്വല വിജയം കൈവരിച്ചത്.
വയനാട് ജൂഡോ അക്കാദമിയിലെ താരമായ അനിരുദ്ധ്, സംസ്ഥാന സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ +55 കിലോഗ്രാം സബ് ജൂനിയർ വിഭാഗത്തിലും, സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ -60 കിലോഗ്രാം വിഭാഗത്തിലുമാണ് സ്വർണം നേടിയത്. കല്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അനിരുദ്ധ്.ജൂഡോ പരിശീലകൻ ബൈജു പി.സി.യുടെ ശിക്ഷണത്തിലാണ് അനിരുദ്ധ് ഈ മികച്ച നേട്ടം കൈവരിച്ചത്.
ഉദയകുമാർ – ജിജി വിജയൻ ദമ്പതികളുടെ മകനാണ്








