മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേ നിർമാണം ഉടൻ പൂർത്തിയാക്കി ജനദുരിതത്തിന് പരിഹാരം കാണണം: എസ്.ഡി.പി.ഐ

  • General
  • October 11, 2026
  • 0 Comments

 

മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേ നിർമാണം അടിയന്തരമായി പൂർത്തിയാക്കി ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.

മണ്ഡലത്തിൽ 42.5 കിലോമീറ്റർ ദൂരത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് കിഫ്ബി 106 കോടി രൂപ അനുവദിച്ചിരുന്നു. KRFBയുടെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത നിർമാണം 2024 ഏപ്രിൽ 10നകം പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും പ്രവൃത്തികൾ പൂർത്തിയായിട്ടില്ല.

നിർമാണം നീളുന്നത് പ്രധാന ടൗണുകളിൽ പൊടിശല്യം, പാർക്കിങ് പ്രശ്നങ്ങൾ, ഗതാഗത തടസ്സങ്ങൾ, മഴവെള്ളം കടകളിലേക്കും വീടുകളിലേക്കും ഒഴുകിയെത്തൽ തുടങ്ങിയ ദുരിതങ്ങൾ സൃഷ്ടിക്കുന്നു. നിർമിച്ച ഡ്രെയിനേജുകളിൽ മണ്ണടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുന്നതും റോഡരികിലെ കാട് വെട്ടിത്തെളിക്കാത്തതും യാത്രക്കാർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങളിൽ അപകടസാധ്യത ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കണം.

പദ്ധതി പൂർത്തിയാക്കുന്നതിനുള്ള സമയപരിധി പ്രഖ്യാപിക്കുക, ഡ്രെയിനേജുകൾ ശുചീകരിക്കുക, കാട് വെട്ടിത്തെളിക്കുക, ഗതാഗത തടസ്സങ്ങളും വെള്ളക്കെട്ടും പരിഹരിക്കുക, അനുവദിച്ച തുകയുടെ വിനിയോഗവും നിർമാണ പുരോഗതിയും വ്യക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളിൽ KRFB അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗം മണ്ഡലം പ്രസിഡന്റ് വി സുലൈമാന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് എ. യൂസുഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ടി സിദ്ധീഖ്, കെ.മഹ്‌റൂഫ്, മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല എം ടി, സെക്രട്ടറി സജീർ എം ടി, ഓർഗനൈസിംഗ് സെക്രട്ടറി ഷുഹൈബ് ടി കെ,ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, ട്രഷറർ അലി എ കെ, കമ്മിറ്റിയംഗങ്ങളായ കെ എസ് സകരിയ്യ,അബു കെ എം വിവിധ പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

  • More to Read

    തായ്ക്വാൻഡോ ചാമ്പ്യൻഷിപ് നടത്തി
    • October 11, 2026

      സുൽത്താൻ ബത്തേരി: ജില്ലാ തായ്ക്വാൻഡോ അസോസിയേഷൻ 28-ാമത് ജില്ലാ അമേച്വർ തായ്ക്വാൻഡോ ചാമ്പ്യൻഷിപ് സെന്റ് ജോസഫ്‌സ് ഓഡിറ്റോറിയത്തിൽ നടത്തി. ജില്ലയിലെ വിവിധ ക്ലബുകളിലെ താരങ്ങൾ പങ്കെടുത്തു. ബത്തേരി രൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ കീപ്പള്ളിൽ കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു.…

    Continue reading
    സൺഡേ സ്കൂൾ ദേശിയ കലോത്സവം; മലബാർ ഭദ്രാസനത്തിന് മൂന്നാം സ്ഥാനം
    • October 11, 2026

    കൽപ്പറ്റ: പുത്തൻകുരിശിൽ നടന്ന യാക്കോബായ സൺഡേ സ്കൂൾ ദേശിയ കലോൽസവത്തിൽ മലബാർ ഭദ്രാസനം ഓവറോൾ മൂന്നാം സ്ഥാനം നേടി. ഇന്ത്യയിലെ 19 ഭദ്രാസനങ്ങളായിരുന്നു മൽസരത്തിനുണ്ടായിരുന്നത്. കൂടാതെ സബ് ജൂനിയർ വിഭാഗം ഓവറോളും, സീനിയർ വിഭാഗം മൂന്നാം സ്ഥാനവും ലഭിച്ചു. സബ് ജൂനിയർ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി