
സുൽത്താൻ ബത്തേരി: ജില്ലാ തായ്ക്വാൻഡോ അസോസിയേഷൻ 28-ാമത് ജില്ലാ അമേച്വർ തായ്ക്വാൻഡോ ചാമ്പ്യൻഷിപ് സെന്റ് ജോസഫ്‌സ് ഓഡിറ്റോറിയത്തിൽ നടത്തി. ജില്ലയിലെ വിവിധ ക്ലബുകളിലെ താരങ്ങൾ പങ്കെടുത്തു. ബത്തേരി രൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ കീപ്പള്ളിൽ കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൽബിൻ ജോൺസൺ പ്രസംഗിച്ചു.








