മാനന്തവാടി: 45-ാമത് റവന്യു ജില്ലാ ശാസ്ത്രോത്സവം നവംബർ ആറ്, ഏഴ് തീയതികളിലായി മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. മേളയുടെ ആദ്യദിനം പ്രവൃത്തി പരിചയമേള, ഗണിതശാസ്ത്രമേള, ഐ.ടി.മേള എന്നിവയും രണ്ടാം ദിനത്തിൽ സാമൂഹ്യശാസ്ത്രമേളയും ശാസ്ത്രമേളയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ശാസ്ത്രോത്സവത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 12 സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന പ്രതിനിധികൾ സബ് കമ്മിറ്റികളുടെ ചെയർമാൻ, വൈസ് ചെയർമാൻമാരായും അധ്യാപക സംഘടനാ പ്രതിനിധികൾ കൺവീനർമാരായും പ്രവർത്തിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ജനറൽ കൺവീനറായും, എം.ജി.എം. സ്കൂൾ പ്രിൻസിപ്പൽ ജോയിന്റ് ജനറൽ കൺവീനറായും അധ്യാപകർ കൺവീനർമാരായും ചുമതലവഹിക്കും.
ശനിയാഴ്ച എം.ജി.എം. സ്കൂളിൽ ചേർന്ന യോഗത്തിൽ ശാസ്ത്രോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി. മേളയുടെ പ്രചാരണത്തിനായി മോട്ടോർ തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സഹായം തേടാനും പൊതുഗതാഗത സംവിധാനം കുറവായ റൂട്ടുകളിൽ ഓട്ടോറിക്ഷ സർവീസുകൾ ഉറപ്പാക്കുന്നതിന് ട്രേഡ് യൂണിയൻ നേതാക്കളുമായി സംസാരിക്കാനും തീരുമാനമായി. മത്സരത്തിനെത്തുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും ഭക്ഷണവും കുടിവെള്ള സൗകര്യവും ലഭ്യമാക്കും. കൂടാതെ, മത്സരഫലം പ്രഖ്യാപിച്ച ശേഷം പൊതുജനങ്ങൾക്ക് കാണാനായി രണ്ടു മണിക്കൂറോളം എക്സിബിഷൻ സംഘടിപ്പിക്കും.

എം.ജി.എം. സ്കൂളിൽ നടന്ന സംഘാടക യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സഖറിയ വെളിയത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മേളയുടെ മുന്നൊരുക്കങ്ങൾ വിശദീകരിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതിയധ്യക്ഷൻ പി.വി.എസ്. മൂസ, സ്കൂൾ പ്രിൻസിപ്പൽ മാത്യു സഖറിയ, മാനന്തവാടി പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് അരുൺ വിൻസെന്റ്, മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിങ് പ്രതിനിധി ഒ.വി. ഗോപൻ, ഹുസൈൻ കുഴിനിലം, സ്കൂൾ അധ്യാപിക വി.എം. സന്ധ്യ എന്നിവർ സംസാരിച്ചു.ത് റവന്യു ജില്ലാ ശാസ്ത്രോത്സവം നവംബർ ആറ്, ഏഴ് തീയതികളിലായി മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. മേളയുടെ ആദ്യദിനം പ്രവൃത്തി പരിചയമേള, ഗണിതശാസ്ത്രമേള, ഐ.ടി.മേള എന്നിവയും രണ്ടാം ദിനത്തിൽ സാമൂഹ്യശാസ്ത്രമേളയും ശാസ്ത്രമേളയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ശാസ്ത്രോത്സവത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 12 സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന പ്രതിനിധികൾ സബ് കമ്മിറ്റികളുടെ ചെയർമാൻ, വൈസ് ചെയർമാൻമാരായും അധ്യാപക സംഘടനാ പ്രതിനിധികൾ കൺവീനർമാരായും പ്രവർത്തിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ജനറൽ കൺവീനറായും, എം.ജി.എം. സ്കൂൾ പ്രിൻസിപ്പൽ ജോയിന്റ് ജനറൽ കൺവീനറായും അധ്യാപകർ കൺവീനർമാരായും ചുമതലവഹിക്കും.
ശനിയാഴ്ച എം.ജി.എം. സ്കൂളിൽ ചേർന്ന യോഗത്തിൽ ശാസ്ത്രോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി. മേളയുടെ പ്രചാരണത്തിനായി മോട്ടോർ തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സഹായം തേടാനും പൊതുഗതാഗത സംവിധാനം കുറവായ റൂട്ടുകളിൽ ഓട്ടോറിക്ഷ സർവീസുകൾ ഉറപ്പാക്കുന്നതിന് ട്രേഡ് യൂണിയൻ നേതാക്കളുമായി സംസാരിക്കാനും തീരുമാനമായി. മത്സരത്തിനെത്തുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും ഭക്ഷണവും കുടിവെള്ള സൗകര്യവും ലഭ്യമാക്കും. കൂടാതെ, മത്സരഫലം പ്രഖ്യാപിച്ച ശേഷം പൊതുജനങ്ങൾക്ക് കാണാനായി രണ്ടു മണിക്കൂറോളം എക്സിബിഷൻ സംഘടിപ്പിക്കും.
എം.ജി.എം. സ്കൂളിൽ നടന്ന സംഘാടക യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സഖറിയ വെളിയത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മേളയുടെ മുന്നൊരുക്കങ്ങൾ വിശദീകരിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതിയധ്യക്ഷൻ പി.വി.എസ്. മൂസ, സ്കൂൾ പ്രിൻസിപ്പൽ മാത്യു സഖറിയ, മാനന്തവാടി പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് അരുൺ വിൻസെന്റ്, മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിങ് പ്രതിനിധി ഒ.വി. ഗോപൻ, ഹുസൈൻ കുഴിനിലം, സ്കൂൾ അധ്യാപിക വി.എം. സന്ധ്യ എന്നിവർ സംസാരിച്ചു.