
മാനന്തവാടി: ലോക തപാൽ ദിനത്തിൽ കൂളിവയൽ സൈൻ ഐഎഎഫ്എസി വിദ്യാർഥികൾ മാനന്തവാടി മേഖലാ പോസ്റ്റ് ഓഫിസ് സന്ദർശിച്ചു. പോസ്റ്റ് ഓഫിസിന്റെ ദൈനംദിന പ്രവർത്തനം പരിചയപ്പെടുന്നതിനായിരുന്നു സന്ദർശനം. അധ്യാപകരായ മുഹ്‌യുദ്ദീൻ, ഷിജ്‌ലാസ്, റാഷിദ് എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം കുട്ടികളാണ് പോസ്റ്റ് ഓഫിസിൽ എത്തിയത്. പോസ്റ്റ് മിസ്ട്രസ് ശാലിനി, പോസ്റ്റൽ അസിസ്റ്റന്റ് ഭൂമിക, ജീവനക്കാരൻ അസ്‌റുദ്ദീൻ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. സാങ്കേതികവിദ്യ അതിവേഗം വികസിക്കുന്ന കാലത്ത് പോസ്റ്റൽ സംവിധാനത്തെ അടുത്തറിയാൻ സന്ദർശനം ഉതകിയെന്ന് വിദ്യാർഥി പ്രതിനിധി മിനാൽ മുഹമ്മദ് പറഞ്ഞു. ഓഫിസ് ജീവനക്കാർക്ക് കുട്ടികൾ മധുരപലഹാരം വിതരണം ചെയ്തു.








