
പിലാക്കാവ് : വയനാട്ടിലെ പ്രധാനപ്പെട്ട 5 ചാമുണ്ടേശ്വരി ക്ഷേത്രങ്ങളിലൊന്നും 105-ലധികം വർഷം പഴക്കമുള്ളതുമായ പുത്തൂർപാടി ശ്രീ ചാമുണ്ഡേശ്വരി ദേവിക്ഷേത്രം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായുള്ള കുറ്റിയടിക്കൽ കർമ്മം പ്രകാശൻ ആചാരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്ര കുടുംബസംഗമവും വിപുലമായ അന്നദാനവും സംഘടിപ്പിച്ചു. ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.








