
വൈത്തിരി: മെഡിസെപ് ആനുകൂല്യങ്ങളും ക്ഷമാശ്വാസവും അനുവദിക്കുന്നതിൽ കാലതാമസം വരുത്തരുതെന്ന് കെഎസ്എസ്പിഎ മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിന്റ് എ.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ മണ്ഡലം പ്രസിഡന്റ് ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. രാമാദേവി റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് പി.എം. ജോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാൽ എം. കീഴ്‌ശേരി നവാഗതരെ സ്വീകരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റെ കെ.എൽ. തോമസ്, എ.ഒ. വർഗീസ്, ലില്ലി വർഗീസ്, കെ.വി. ഫൈസൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ആർ. രാമചന്ദ്രൻ- പ്രസിഡന്റ്. കെ.കെ. രമാദേവി-സെക്രട്ടറി, കെ.എസ്. അജിത-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.








