പേവിഷ പ്രതിരോധം: വയനാട്ടിൽ കുത്തിവയ്പ്പിനു വിധേയമാക്കുന്ന നായകളുടെ എണ്ണത്തിൽ വർധന

  • Wayanad
  • October 4, 2026
  • 0 Comments

 

കൽപ്പറ്റ: വയനാട്ടിൽ പേവിഷ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കന്ന നായകളുടെ എണ്ണത്തിൽ വർധന. 2024-25ൽ 8,494 വളർത്തുനായകളെയും 1,201 തെരുവുനായകളയെമാണ് വാക്‌സിനേഷന് വിധേയമാക്കിയത്. 2025-26ൽ ഇത് യഥാക്രമം 9,889 ഉം 3239 ഉം ആയി വർധിച്ചു. ഈ വർഷം ഇതുവരെ 4,300 വളർത്തുനായകൾക്കും 1,820 തെരുവുനായക്കൾക്കും കുത്തിവയ്പ്പ് നൽകി.
പേവിഷ പ്രതിരോധത്തിന് വാർഷിക കുത്തിവയ്പ്പാണ് പോംവഴിയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ആർ. അജി പറഞ്ഞു. വീടുകളിൽ കുടുംബാംഗങ്ങളുമായി അടുത്തുകഴിയുന്ന വളർത്തുനായകൾക്കും പൂച്ചകൾക്കും പ്രതിരോധ കുത്തിവയ്പ് അത്യന്താപേക്ഷിതമാണ്.

നായയുടെ കടിയേറ്റാൽ ഉടൻ കടിയേറ്റ ഭാഗം മുഴുവൻ 15 മിനിറ്റോളം വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകണം. മുറിവിലുള്ള വൈറസിനെ നീക്കാനും നശിപ്പിക്കുവാനും ഇത് സഹായിക്കും. അതിനുശേഷം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തി ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ കുത്തിവയ്പ്പും മറ്റു ചികിത്സകളും സ്വീകരിക്കണം. പേവിഷ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കിയ പട്ടിയും പൂച്ചയും കടിക്കുകയോ മാന്തുകയോ ചെയ്താലും പ്രതിരോധ വാക്‌സിൻ എടുക്കണം.

സ്വഭാവത്തിന് പെട്ടെന്നുള്ള മാറ്റം, അമിതമായ രീതിയിൽ ഉമിനീരൊഴുക്ക്, വെള്ളം നക്കിക്കുടിക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാനുള്ള പ്രയാസം, അസാധാരണമായ ശബ്ദപ്രകടനങ്ങൾ, അമിതമായ അക്രമണ സ്വഭാവം, തളർച്ച, നടക്കുന്നതിൽ ഏകോപനമില്ലായ്മ, ശരീരത്തിന്റെ പിൻഭാഗത്തിനും കാലുകൾക്കും തളർച്ച എന്നിവ നായ്ക്കളിലെയും പൂച്ചകളിലെയും പേവിഷ ബാധ ലക്ഷണങ്ങളാണ്.

  • More to Read

    പേരിനൊരു ക്രിസ്ത്യാനിയാകാതെ ക്രിസ്തീയതയ്ക്ക് ഒരു പേരായി മാറണം: ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത
    • October 4, 2026

      തൃശിലേരി: കേവലം പേരിനൊരു ക്രിസ്ത്യാനിയാകാതെ, ക്രിസ്തീയതയ്ക്ക് തന്നെ ഒരു പേരായി മാറാൻ ഓരോ വിശ്വാസിക്കും കഴിയണമെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത തൃശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ നാലുദിവസമായി നടന്നുവന്ന പെരുന്നാളിന്റെ…

    Continue reading
    ജില്ലാതല പട്ടയ മേള നാളെ; മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
    • October 4, 2026

        കൽപ്പറ്റ:സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടക്കുന്ന ജില്ലാതല പട്ടയമേള നാളെ (ഒക്ടോബർ 5) രാവിലെ 10 ന് കൽപ്പറ്റ സേക്രട്ട് ഹാർട്ട് പള്ളി ഹാളിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. അർഹിച്ച…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി