
മേപ്പാടി:സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി മയക്കുമരുന്നിനെതിരെ കർശനനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടത്തി വരുന്ന ഓപ്പറേഷൻ തണ്ടർ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും വയനാട് എക്‌സൈസ് ഇന്റലിജിൻസും സംയുക്തമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ എം കെ യുടെ നേതൃത്വത്തിൽ നടത്തിയ പ്രേത്യേക പരിശോധനയിൽ 04.10.2026 തിയതി പുലർച്ചെ മേപ്പാടി തിനപുരം ടൗണിൽ വെച്ച് KL13P1049 നമ്പർ മഹീന്ദ്ര ജീപ്പിൽ 1.858 കിലോഗ്രാം കഞ്ചാവ് കടത്തികൊണ്ട് വന്നതിനു വൈത്തിരി താലൂക്കിൽ മൂപൈനാട് വില്ലേജിൽ മേപ്പാടി പോസ്റ്റിൽ തിനപുരം ഭാഗത്തു പിലാക്കൽ വീട്ടിൽ അബുബക്കർ മകൻ സിറാജ് വി കെ ( 43 )എന്നയാളെ അറസ്റ്റ് ചെയ്തു.
ജില്ലയിൽ എക്‌സൈസിന്റെയും പോലീസിന്റെയും മയക്കുമരുന്നു കേസുകളിൽ പ്രതികളയവരെ നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി നിരവധി കേസുകളിൽ പ്രതിയായ ടിയാനെയും എക്‌സൈസ് അധികൃതർ നിരീക്ഷിച്ചു വരികയായിരുന്നു, ഇയ്യാളെ കൽപ്പറ്റ ജെ എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുള്ളതാണ്*

10 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്
പരിശോധന പാർട്ടിയിൽ വയനാട് എക്‌സൈസ് ഇന്റലിജിൻസിലെ പ്രിവെൻറ്റീവ് ഓഫീസർ അനീഷ് എ എസ്, വയനാട് നാർകോട്ടിക് സ്‌ക്വാഡിലെ പ്രിവെന്റീവ് ഓഫീസർ രഘു വി, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് രഘു എം എ, സിവിൽ എക്‌സൈസ് ഓഫീസർ സുരേഷ് എം, വനിത സിവിൽ എക്‌സൈസ് ഓഫീസർ സുദിവ്യഭായ് ടി പി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർമാരായ പ്രസാദ് കെ, മുനീർ ജെ എന്നിവരും പങ്കെടുത്തു.








