
കണിയാമ്പറ്റ:ജില്ലാ ഇൻഫർമേഷൻ ഓഫീസ് കണിയാമ്പറ്റ ഗവ ചിൽഡ്രൻസ് ഹോമിന്റെ സഹകരണത്തോടെ ചിൽഡ്രൻസ് ഹോമിലെ വിദ്യാർത്ഥികൾക്കായി ഗാന്ധി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കണിയാമ്പറ്റ ചിൽഡ്രൻസ് ഹോമിൽ നടന്ന ചിത്രരചനാ മത്സരം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പഠനത്തിനൊപ്പം അറിവ് സമ്പാദിച്ച് ശുചിത്വത്തിലൂടെ ജീവിത വിജയം കൈവരിക്കണമെന്നും വിദ്യാർഥികളാണ് നാളത്തെ സമൂഹത്തിന്റെ നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 24 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. സുമ അധ്യക്ഷയായ പരിപാടിയിൽ അസിസ്റ്റന്റ് എഡിറ്റർ സൗമ്യ മത്തായി, കെയർടേക്കർ അബ്ദുൾ റഷീദ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പി.എസ് സജിമോൻ, ചിൽഡ്രൻസ് ഹോം എജ്യൂക്കേറ്റർ റസിയ, വിദ്യാർത്ഥി പ്രതിനിധി വൈഷ്ണവ്, സി.എസ് അശ്വിൻ, ഇൻഫർമേഷൻ ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.








