ജില്ലയിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ മുട്ടിലിൽ ഉദ്ഘാടനം ചെയ്തു

  • General
  • October 4, 2026
  • 0 Comments

 

കൽപറ്റ: വിത്തുകൾ, വളങ്ങൾ, മണ്ണുപരിശോധന, കൃഷി ഉപദേശങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുന്നതിന് വിഭാവനം ചെയ്ത സ്മാർട്ട് കൃഷിഭവൻ മുട്ടിലിൽ മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഫ്രണ്ട് ഓഫിസ് സംവിധാനം ശക്തിപ്പെടുത്തി ഡിജിറ്റൽ ഡിസ്‌പ്ലേ, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ സ്മാർട്ട് കൃഷിഭവനിൽ ഒരുക്കിയിട്ടുണ്ട്. ഹെൽത്ത് ക്ലിനിക്ക്, ഡിജിറ്റൽ ലൈബ്രറി, എക്കോ ഷോപ്പ്, ബയോ ഫാർമസി, സ്റ്റാഫ് റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്. കൃഷി ഭവനിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ വിത്ത് വിതരണം-എൽനിനോ പത്രിക വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ കതിർ മണ്ണ് പരിശോധന പോർട്ടൽ മൊഡ്യൂൾ, സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്തു.

കൃഷി അഡീഷണൽ ഡയറക്ടർ എസ് സപ്‌ന, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.ജെ സീമ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി കെ മുഹമ്മദ് ഷാഫി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് എം.ജി ബിജു, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രഞ്ജിത്ത്, മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി നായർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ യു.എസ് മുഹമ്മദ് ഷജീദ് ആയിഷാബി, നഷീദ് ചാഴിവയൽ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം നസീമ ടീച്ചർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളായ ശശി പന്നിക്കുഴി, ഇ.എം ഉഷ, സലാം നീലിക്കണ്ടി, ആത്മ പ്രോജക്ട് ഡയറക്ടർ എ.ആർ സുരേഷ്, മുട്ടിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷിനാസ് നാസർ, സി.ഡി.എസ് ചെയർപേഴ്‌സൺ ജോഷില റാണി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

  • More to Read

    ഇറ്റലിയിൽ നിന്ന് മികച്ച ഗ്രേഡോടെ പി.എച്ച്.ഡി നേടി വയനാട് സ്വദേശി ഡോ. അമൽ ചന്ദ്രൻ ചീക്കലൂർ
    • October 4, 2026

        പനമരം ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് സലന്റോയിൽ നിന്ന് വയനാട് സ്വദേശി ഡോ. അമൽ ചന്ദ്രൻ ചീക്കലൂർ മികച്ച ഗ്രേഡോടെ യൂറോപ്യൻ പി.എച്ച്.ഡി നേടി. സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എൻജിനീയറിങ് ഫോർ ഇന്നൊവേഷനിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. അഡ്വാൻസ്ഡ് മെറ്റീരിയൽസ്,…

    Continue reading
    രണ്ടു കിലോഗ്രാമോളം കഞ്ചാവുമായി യുവാവ് പിടിയിൽ
    • October 4, 2026

      മേപ്പാടി:സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി മയക്കുമരുന്നിനെതിരെ കർശനനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടത്തി വരുന്ന ഓപ്പറേഷൻ തണ്ടർ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും വയനാട് എക്‌സൈസ് ഇന്റലിജിൻസും സംയുക്തമായി എക്‌സൈസ്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി