
കൽപ്പറ്റ:നഗരസഭാ സിഡിഎസ് ബാലസഭാംഗങ്ങളുടെ നാടൻ ഭക്ഷ്യമേളയും ലഹരിവിരുദ്ധ ബോധവത്കരണവും സംഘടിപ്പിച്ചു. മുനിസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എസ്. സൗമ്യ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. ശശിധരൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എ.ആർ. ബിനി, മുഹമ്മദ് റാഫിൽ, കൗൺസിലർമാരായ എ.വി. ദീപ, എം. രവി, ചാർജ് ഓഫിസർ എം.എം. സുനി, എസ്. അൻവിത എന്നിവർ പ്രസംഗിച്ചു. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി. സജിത്കുമാർ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. വിവിധ വിഷയങ്ങളിൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സി. കാജോൾ, പി. വിശാലാക്ഷി എന്നിവർ ക്ലാസെടുത്തു.
സിഡിഎസ് ചെയർപേഴ്‌സൺ പി. സഫിയ സ്വാഗതവും സാമൂഹിക വികസന ഉപസമിതി കൺവീനർ ആർ. ബിന്ദു നന്ദിയും പറഞ്ഞു. ഭക്ഷ്യമേളയിൽ നാലാം ഡിവിഷനിലെ കളിക്കൂട്ടം, പതിനഞ്ചാം ഡിവിഷനിലെ ശക്തി, പന്ത്രണ്ടാം ഡിവിഷനിലെ സംഗമം ബാലസഭകൾ യഥാക്രമം ഒന്ന് മുതൽ മൂന്നു വരെ സ്ഥാനം നേടി.








