
കമ്പളക്കാട് :ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല്, കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉംറ സേവിങ് പദ്ധതിയിലെ പ്രഥമ അംഗത്വം സ്വീകരിച്ചു.12 മാസക്കാലയളവിൽ നിശ്ചിത തുക സമ്പാദ്യമായി നിക്ഷേപിച്ച്, ഒരു വർഷത്തിനുശേഷം പരിശുദ്ധ ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്കും മദീനയിലേക്കും യാത്ര ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഒറ്റത്തവണയായി ഉംറയ്ക്കാവശ്യമായ തുക കണ്ടെത്താൻ പ്രയാസപ്പെടുന്ന മഹല്ല് അംഗങ്ങൾക്ക് ക്രമബദ്ധമായ സമ്പാദ്യത്തിലൂടെ ഉംറ നിർവഹിക്കാനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ആദ്യ അംഗത്വം കമ്പളക്കാട് ടൗൺ ഡിവിഷൻ നിവാസികളായ ഹംസ കാവുങ്ങൽ, നബീസ കാവുങ്ങൽ, ബസ്റ്റാൻഡ് ഡിവിഷൻ നിവാസിയായ കദീജ അട്ടശേരി എന്നിവർ ചേർന്ന് സ്വീകരിച്ചു. പദ്ധതിയുടെ ആദ്യ ഗഡു മഹല്ല് ഖതീബ് ഉവൈസ് വാഫി ഉസ്താദിന് കൈമാറി.പദ്ധതി ആരംഭിച്ചതിന് പിന്നാലെ നിരവധി മഹല്ല് അംഗങ്ങൾ പദ്ധതിയിൽ അംഗങ്ങളാകാൻ താൽപര്യം പ്രകടിപ്പിച്ചതായി കമ്മിറ്റി അറിയിച്ചു








