ടൗൺഷിപ്പിൽ ശാസ്ത്രീയ മാലിന്യ സംസ്‌കരണം ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്

  • General
  • October 4, 2026
  • 0 Comments

 

 

കൽപ്പറ്റ

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിനെ മാതൃക ഹരിത ടൗൺഷിപ്പാക്കി ശാസ്ത്രീയ മാലിന്യ സംസ്‌കരണം ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് അറിയിച്ചു. ടൗൺഷിപ്പിലേക്കുള്ള ബയോ കമ്പോസ്റ്റർ ബിൻ വിതരണോദ്ഘാടനം പരിശീലനോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ടൗൺഷിപ്പിൽ വീടുകളിൽ കമ്പോസ്റ്റ് കുഴികൾ നിർമ്മിക്കുമ്പോൾ ഉണ്ടാവുന്ന പ്രതിസന്ധി പരിഹാരിക്കുന്നതിനാണ് ബയോ കമ്പോസ്റ്റ് ബിന്നുകൾ നൽകുന്നത്. ബിന്നുകളിലൂടെ ഉത്പാദിപ്പിക്കുന്ന കമ്പോസ്റ്റ് ടൗൺഷിപ്പിലെ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും ആവശ്യത്തിലധികം വരുന്ന വളം കൃഷി വകുപ്പിലൂടെ സംഭരിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ നിർമ്മാണം പൂർത്തിയായതിനൊപ്പം രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഒക്ടോബർ അവസാനത്തോടെ വീടുകളുടെ നിർമാണം പൂർത്തിയാക്കും. ഡിസംബറോടെ ടൗൺഷിപ്പിലെ അനുബന്ധ സൗകര്യങ്ങൾ പൂർത്തിയാക്കും. ബാങ്ക് വായ്പകൾ, വ്യാപാരികൾ, കെട്ടിട ഉടമകൾ എന്നിവർക്കുള്ള സാമ്പത്തിക സഹായങ്ങൾ വേഗത്തിലാക്കാൻ മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ടൗൺഷിപ്പിന് ചുറ്റും വന്യമൃഗശല്യം തടയുന്നതിന് നാരകം ഉൾപ്പെടെയുള്ള ഔഷധച്ചെടികൾ ഉപയോഗിച്ച് ജൈവ വേലി നിർമ്മിക്കും. അതിജീവന പാതയിലുള്ള വയനാട് ടൗൺഷിപ്പ് ലോകത്തിന് മാതൃകയായി മാറുമെന്നും മന്ത്രി പറഞ്ഞു.

ടൗൺഷിപ്പിലെ 178 കുടുംബങ്ങൾക്ക് മൂന്ന് നിരയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനമാണ് സജ്ജമാക്കുന്നത്. റെയ്ഡ്‌കോയുടെ നേതൃത്വത്തിൽ ബയോ കമ്പോസ്റ്റർ ബിൻ ഉപയോഗം, ഹരിത ഭവന പദ്ധതി ബോധവത്കരണ പരിശീലനം എന്നിവ നടന്നു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന പരിപാടിയിൽ കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ പി. വിശ്വനാഥൻ അധ്യക്ഷനായി. ടൗൺഷിപ്പ് സ്‌പെഷ്യൽ ഓഫീസർ ഡോ. ജെ.ഒ അരുൺ, ചീഫ് ഓപ്പറേഷൻ ഓഫീസർ ഇ.ടി രാകേഷ്, ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ കെ.എസ് സജീഷ്, കൗൺസിലർ ഷമീർ ഒടുവിൽ, ബാബു വേങ്ങേരി, റെയ്ഡ്‌കോ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

  • More to Read

    ഇറ്റലിയിൽ നിന്ന് മികച്ച ഗ്രേഡോടെ പി.എച്ച്.ഡി നേടി വയനാട് സ്വദേശി ഡോ. അമൽ ചന്ദ്രൻ ചീക്കലൂർ
    • October 4, 2026

        പനമരം ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് സലന്റോയിൽ നിന്ന് വയനാട് സ്വദേശി ഡോ. അമൽ ചന്ദ്രൻ ചീക്കലൂർ മികച്ച ഗ്രേഡോടെ യൂറോപ്യൻ പി.എച്ച്.ഡി നേടി. സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എൻജിനീയറിങ് ഫോർ ഇന്നൊവേഷനിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. അഡ്വാൻസ്ഡ് മെറ്റീരിയൽസ്,…

    Continue reading
    രണ്ടു കിലോഗ്രാമോളം കഞ്ചാവുമായി യുവാവ് പിടിയിൽ
    • October 4, 2026

      മേപ്പാടി:സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി മയക്കുമരുന്നിനെതിരെ കർശനനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടത്തി വരുന്ന ഓപ്പറേഷൻ തണ്ടർ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും വയനാട് എക്‌സൈസ് ഇന്റലിജിൻസും സംയുക്തമായി എക്‌സൈസ്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി