പാചകവാതകത്തിന് ഒക്ടോബർ ഒന്ന് മുതൽ ബയോമെട്രിക് ഒതന്റിക്കേഷൻ നിർബന്ധം

  • General
  • September 20, 2026
  • 0 Comments

 

 

ന്യൂഡൽഹി

ഗാർഹിക പാചകവാതക (എൽപിജി) സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ഒക്ടോബർ ഒന്ന് മുതൽ ആധാർ അധിഷ്ടിത ബയോമെട്രിക് ഒതന്റിക്കേഷൻ (ബിഎഎ) നിർബന്ധം. ഒതന്റിക്കേഷൻ ചെയ്യാത്തവർക്ക് ഒക്ടോബർ ഒന്ന് മുതൽ സബ്‌സിഡി നിരക്കിൽ പാചകവാതകം കിട്ടില്ല. നേരത്തേ തന്നെ ബിഎഎ പൂർത്തിയാക്കിയവർ ഇനി ഒന്നും തന്നെ ചെയ്യേണ്ടതില്ലെന്നും പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 19 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 89.9 ശതമാനം ഗാർഹിക ഉപഭോക്താക്കളും ബിഎഎ ചെയ്തുകഴിഞ്ഞു.

സബ്‌സിഡിയുള്ള എൽപിജി സിലിണ്ടറുകൾ അർഹരായ ഉപഭോക്താക്കൾക്ക് തന്നെയാണ് കിട്ടുന്നത് എന്ന് ഉറപ്പാക്കാനും ഗാർഹിക സിലിണ്ടറുകൾ വാണിജ്യാവശ്യങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് തടയാനുമാണ് ബിഎഎ നിർബന്ധമാക്കുന്നത് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ബിഎഎ ചെയ്യേണ്ടെന്ന് തീരുമാനിക്കുന്ന ഉപഭോക്താക്കൾക്ക് മാർക്കറ്റ് വില നൽകി സിലിണ്ടറുകൾ വാങ്ങി ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ ചെയ്യാം?

മൂന്ന് മാർഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ബിഎഎ ചെയ്യാവുന്നതാണ്.

ഗ്യാസ് ഏജൻസിയിൽ നേരിട്ട് പോയി ബയോമെട്രിക് ആധാർ ഒതന്റിക്കേഷൻ പൂർത്തിയാക്കാം
ഗ്യാസ് നൽകുന്ന എണ്ണക്കമ്പനിയുടെ മൊബൈൽ ആപ്പിലൂടെ ബിഎഎ ചെയ്യാം. ഇന്ത്യൻ ഓയിൽ വൺ (ഇൻഡേൻ), ഹലോ ബിപിസിഎൽ (ഭാരത്ഗ്യാസ്), എച്ച്പി പേ (എച്ച്പി ഗ്യാസ്) എന്നിവയാണ് ആപ്പുകൾ
സിലിണ്ടർ വീട്ടിൽ കൊണ്ടുവരുമ്പോൾ ഡെലിവറി ഏജന്റിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് ബിഎഎ ചെയ്യാം
ബിഎഎ എങ്ങനെ ചെയ്യാമെന്ന് വിശദീകരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോർട്ടലിൽ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. ബിഎഎ ചെയ്യാൻ താത്പര്യമില്ലാത്ത ഉപഭോക്താക്കൾ അക്കാര്യം ആപ്പ് വഴി അറിയിക്കണം. അത്തരം ഉപഭോക്താക്കൾക്ക് മാർക്കറ്റ് വിലയിൽ സിലിണ്ടർ തുടർന്നും ലഭിക്കും.

  • More to Read

    വന്ദന ഷാജുവിന് സ്നേഹാദരവ്
    • September 20, 2026

      കൽപ്പറ്റ:പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷൻ 19 സംസ്ഥാന സമ്മേളനം പാലക്കാട് സുമംഗലി ആഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ 35 വർഷമായി പ്രോഗ്രാം കോഡിനേറ്റർ ആയി പ്രവർത്തിക്കുന്ന വന്ദന ഷാജു കൽപ്പറ്റയെ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ നിന്നും സ്നേഹാദരവ്…

    Continue reading
    അഗ്രോ ഇക്കോളജിക്കൽ പ്രാക്ടീസസ് നടത്തി
    • September 20, 2026

      നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ കർഷകർക്കായി അഗ്രോ ഇക്കോളജിക്കൽ പ്രാക്ടീസസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി പ്രേമ പരിപാടി ഉദ്ഘാടനം ചെയ്തു. റിട്ടയേഡ് കൃഷി ഓഫീസർ ശ്രീ സുബ്രഹ്മണ്യൻ സാർ കർഷകർക്കായി ക്ലാസെടുത്തു. ബ്ലോക്ക് കോ ഓർഡിനേറ്റർ ജംഷീറ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി