കളരിപ്പയറ്റിൽ അഭിമാനനേട്ടവുമായി നടവയൽ ജിജി കളരി സംഘം

  • General
  • October 8, 2026
  • 0 Comments

 

നടവയൽ: ജില്ലാ, സംസ്ഥാന, ദേശീയ, ഖേലോ ഇന്ത്യ മത്സരങ്ങളിൽ നടവയൽ ജി. ജി. കളരിസംഘത്തിന് തുടർച്ചയായ നേട്ടങ്ങൾ. തിരുവനന്തപുരത്ത് നടന്ന 68-ാമത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിലും പാലക്കാട് നടന്ന 68-ാമത് കേരള സംസ്ഥാന സ്‌കൂൾ ഗെയിംസ്‌കളരിപ്പയറ്റ് മത്സരത്തിലും ഉജ്ജ്വല പ്രകടനം കാഴ്ചവച്ചു.
സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ നടവയൽ ജി.ജി. കളരിസംഘത്തിലെ എം.എ. ജോയൽ, ആന്റോസ് ബിനു, ആൽഫിയ സാബു, ടെൽസ ഡേവിഡ്, ജോവിയൽ സൂസൻ ജോബി, പി.വി.ഋതിക നന്ദ എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.
യു. പി. ജോസ് ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിശീലനം. കൈത്തേരി കളരിസംഘം എന്ന പേരിൽ നെയ്ക്കുപ്പയിലും ഗുരുക്കളുടെ നേതൃത്വത്തിൽ മറ്റൊരു കളരിയും പ്രവർത്തിച്ചുവരുന്നു. പുൽപ്പള്ളി ജി. ജി. കളരിയിലെ കെ. സി. കുട്ടികൃഷ്ണൻ ഗുരുക്കളാണ് ജോസ് ഗുരുക്കളുടെ കളരി ആശാൻ. ജി. ജി. കളരിസംഘത്തിലെ ആൽഫിയ സാബു ഖേലോ ഇന്ത്യ മത്സരത്തിൽ രണ്ട് വർഷവും ദേശീയ മത്സരത്തിൽ നാല് വർഷവും തുടർച്ചയായി മെഡൽ നേടി. പ്രസിഡന്റ് ഡേവിഡ് ജെയിംസിന്റെയും സെക്രട്ടറി പി.ആതിരയുടെയും നേതൃത്വത്തിൽ ജി.ജി. കളരിസംഘത്തിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു.

  • More to Read

    സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം: ‘ഫോക്കസ് 2030’ കോൺക്ലേവിന് തുടക്കമായി
    • October 8, 2026

      സുൽത്താൻബത്തേരി സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് നടക്കുന്ന ഫോക്കസ് 2030 വികസന കോൺക്ലേവിന് ബത്തേരിയിൽ തുടക്കമായി. 2030 വരെയുള്ള നാലര വർഷത്തിലധികം നീണ്ടുനിൽക്കുന്ന വികസന പദ്ധതികൾ അവലോകനം ചെയ്യുക എന്നതാണ് കോൺക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നത്. നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി വിവിധ…

    Continue reading
    ദേശീയ സന്നദ്ധ രക്തദാന ദിനാചരണം നടത്തി
    • October 8, 2026

      ബത്തേരി: താലൂക്ക് ആശുപത്രിയിൽ ദേശീയ സന്നദ്ധ രക്തദാന ദിനാചരണം ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു . പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധാ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി