
പനമരം: വിവിധ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് (MBBS) പ്രവേശനം നേടിയ പൂർവവിദ്യാർത്ഥികളെ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു.
പി.ടി.എ പ്രസിഡന്റ് കെ.ടി. സുബൈറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജഹാൻ കോവ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ രമേശ് കുമാർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രധാന അധ്യാപിക ഷീജ ജെയിംസ്, ശാലിനി മാത്യു, ബിനു ടോംസ്, മമ്മൂട്ടി അഞ്ചുകുന്ന് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.








