
മാനന്തവാടി:സ്ഥിരം കുറ്റവാളിയെ കാപ്പ നിയമ പ്രകാരം നാട് കടത്തി. നല്ലൂർനാട്, പായോട്, കിഴക്കൻ ചാലിൽ വീട്ടിൽ കെ. ഇബ്രാഹിം (60)നെയാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്. ഇയാൾക്കെതിരെ കഴിഞ്ഞ 7 വർഷത്തിനുള്ളിൽ മാനന്തവാടി, വെള്ളമുണ്ട സ്റ്റേഷൻ പരിധികളിൽ കവർച്ച, മോഷണം, ലഹരിക്കടത്ത്, അബ്കാരി തുടങ്ങി 10 ഓളം കേസുകളുണ്ട്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ഇയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1) (KAAPA)പ്രകാരം ജില്ലയിൽ നിന്നും 6 മാസത്തേക്കാണ് നാടുകടത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.








