ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്

  • Wayanad
  • October 5, 2026
  • 0 Comments

 

കൽപ്പറ്റ

ജില്ലയിലെ റവന്യൂ ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദിഖ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടന്ന ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ അര്‍ഹരായ 162 കുടുംബങ്ങള്‍ക്ക് മന്ത്രി പട്ടയങ്ങള്‍ വിതരണം ചെയ്തു. നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് റവന്യൂ വകുപ്പ് കൈക്കൊണ്ട ദ്രുതഗതിയിലുള്ള നടപടികളിലൂടെ വികസന പദ്ധതികള്‍, ഭൂപ്രശ്‌ന പരിഹാരങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തരംമാറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച 25,000-ഓളം അപേക്ഷകളില്‍ തീരുമാനമെടുക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത് എന്നാല്‍ 50,000 ത്തിലധികം തരംമാറ്റ അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കാന്‍ സാധിച്ചു. പതിറ്റാണ്ടുകളായി തര്‍ക്കത്തില്‍ തുടരുന്ന കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ റിട്ടയേര്‍ഡ് ജുഡീഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട കേസ്, നടപടികള്‍, ന്യായാവില തര്‍ക്കങ്ങള്‍ സംബന്ധിച്ച് ക്യാബിനറ്റ് തലത്തിലും റവന്യൂ തലത്തിലും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ റവന്യൂ ഓഫീസുകള്‍ മുഖേന സിംഗിള്‍ വിന്‍ഡോ സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, രേഖകള്‍ എന്നിവ വേഗത്തില്‍ ലഭ്യമാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പട്ടയങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിച്ച റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിപാടിയില്‍ മന്ത്രി അഭിനന്ദിച്ചു. കല്‍പ്പറ്റ സേക്രട്ട് ഹാര്‍ട്ട് പള്ളി ഹാളില്‍ നടന്ന പട്ടയമേളയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥന്‍, ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി, മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ മനോജ് കുമാര്‍, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ എ.വി ദീപ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ റവന്യൂ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ 162 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി

പട്ടയമേളയുടെ ഭാഗമായി ജില്ലയില്‍ 162 കുടുംബങ്ങള്‍ക്ക് കൂടി ഭൂമിയുടെ അവകാശികളായി. 150 ലാന്‍ഡ് ട്രൈബ്യൂണല്‍, ആറ് ലാന്‍ഡ് അസൈന്‍മെന്റ്, മൂന്ന് വീതം മിച്ചഭൂമി, ദേവസ്വം പട്ടയങ്ങളാണ് വിതരണം ചെയ്തത്. 2011 മുതല്‍ ഇത് വരെ ജില്ലയില്‍ 16296 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

  • More to Read

    40 വർഷത്തെ കാത്തിരിപ്പിന് വിരാമം: മഹാദേവന് സ്വന്തം ഭൂമി
    • October 5, 2026

      കൽപറ്റ:40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 61 കാരനായ ആർ മഹാദേവനും കുടുംബത്തിനും സ്വന്തമായി ഭൂമിയായി. ആകെയുള്ള അഞ്ചേകാൽ സെന്റ് വസ്തുവിന് പട്ടയം ലഭിച്ചതോടെ നിലവിലെ ഷെഡ് മാറ്റി പുതിയ വീടിന് അപേക്ഷിക്കാമെന്ന സന്തോഷത്തിലാണ് മഹാദേവൻ. ബത്തേരി തിരുനെല്ലി സ്വദേശിയായ മഹാദേവനും കുടുംബവും…

    Continue reading
    കാപ്പ ചുമത്തി നാടുകടത്തി
    • October 5, 2026

      മാനന്തവാടി:സ്ഥിരം കുറ്റവാളിയെ കാപ്പ നിയമ പ്രകാരം നാട് കടത്തി. നല്ലൂർനാട്, പായോട്, കിഴക്കൻ ചാലിൽ വീട്ടിൽ കെ. ഇബ്രാഹിം (60)നെയാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്. ഇയാൾക്കെതിരെ കഴിഞ്ഞ 7 വർഷത്തിനുള്ളിൽ മാനന്തവാടി, വെള്ളമുണ്ട സ്റ്റേഷൻ പരിധികളിൽ കവർച്ച,…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി