ചെന്നൈയിൽ നഷ്ടമായ ഫോൺ മലപ്പുറത്ത് നിന്ന് കണ്ടെത്തി തിരികെ നൽകി

  • General
  • October 5, 2026
  • 0 Comments

 

– കേരളാ പോലീസിന് പ്രശംസയും നന്ദിയുമായി ചെന്നൈ സ്വദേശി

വൈത്തിരി

ചെന്നൈയിൽ നഷ്ടമായ മൊബൈൽ ഫോൺ കേരളത്തിൽ നിന്ന് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി വയനാട് പോലീസ്. ഫോൺ തിരികെ ലഭിച്ചതിന് ചെന്നൈ സ്വദേശി സത്യ വീഡിയോ സന്ദേശത്തിലൂടെ കേരളാ പോലീസിനും ഫോൺ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും നന്ദിയും പ്രശംസയും അറിയിച്ചു. സത്യയുടെ പിതാവിന്റെ മൊബൈൽ ഫോണാണ് കഴിഞ്ഞ ജൂൺ മാസത്തിൽ ചെന്നൈയിലെ സെലയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നഷ്ടമായത്. തുടർന്ന് സെലയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (CEIR) പോർട്ടലിൽ ഫോൺ നഷ്ടപ്പെട്ടതായി രജിസ്റ്റർ ചെയ്യുകയും ചെയ്തു.

CEIR പോർട്ടലിലെ ‘Shared Traceability Details’ സംവിധാനത്തിലൂടെ ഫോൺ ലൊക്കേഷൻ വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് കണ്ടെത്തി. തുടർന്ന് സെലയൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പെറ്റീഷൻ വൈത്തിരി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ സിവിൽ പോലീസ് ഓഫീസർ പി.പി. ആഷിഖിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫോൺ മലപ്പുറം തിരൂരങ്ങാടിയിൽ നിന്ന് കണ്ടെത്തിയത്. ഫോൺ സുരക്ഷിതമായി വീണ്ടെടുത്ത ശേഷം, ദൂരവും പരാതിക്കാരന്റെ സാഹചര്യവും പരിഗണിച്ച് ആഷിഖ് തന്നെ കൊറിയർ മുഖേന ചെന്നൈയിലെ വിലാസത്തിലേക്ക് ഫോൺ അയച്ചുനൽകുകയായിരുന്നു.

ഫോൺ ലഭിച്ചതിന് പിന്നാലെയാണ് സത്യ കേരളാ പോലീസിന് നന്ദിയറിയിച്ച് വീഡിയോ സന്ദേശം പങ്കുവെച്ചത്. തന്റെ പിതാവിന്റെ ആദ്യത്തെ സ്മാർട്ട്‌ഫോൺ തിരികെ ലഭിച്ചതിൽ താനും കുടുംബവും ഏറെ സന്തോഷത്തിലാണെന്ന് സത്യ പറഞ്ഞു. കേരളാ പോലീസിനും പി.പി. ആഷിഖിനും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച സത്യ ‘ബിഗ് സല്യൂട്ട്’ നൽകിയാണ് വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഏകദേശം 25 മൊബൈൽ ഫോണുകൾ ആഷിഖ് കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകിയിട്ടുണ്ട്. ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് ഉടമകൾ CEIR പോർട്ടലിൽ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നിരന്തരം നിരീക്ഷണം നടത്തിയാണ് ഈ ഫോണുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നത്. തുടർന്ന് ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമകൾക്ക് കൈമാറുകയായിരുന്നു. വയനാട്ടിൽ വിനോദയാത്രയ്ക്കിടെ നഷ്ടമായ മൊബൈൽ ഫോൺ കണ്ടെത്തി നൽകിയതിന് മുൻപ് കൊൽക്കത്ത സ്വദേശിയും പി.പി. ആഷിഖിന് നന്ദിയും പ്രശംസയും അറിയിച്ചിരുന്നു.

നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ചെയ്യേണ്ടത്

– എത്രയും വേഗം പോലീസിൽ പരാതി രജിസ്റ്റർ ചെയ്യുക.അതിനായി കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പൊൽ-ആപ്പ് (POL-APP) വഴിയോ, തുണ വെബ് പോർട്ടൽ വഴിയോ, പോലീസ് സ്റ്റേഷനിൽ നേരിട്ടോ നിങ്ങൾക്ക് പരാതി നൽകാം. പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

– സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക.

– www.ceir.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക വഴി നിങ്ങളുടെ നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാം.
ഈ വെബ്‌സൈറ്റിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. അതിൽ പരാതിയുടെ കോപ്പി, തിരിച്ചറിയൽ രേഖ ഏതെങ്കിലും, ഫോൺ വാങ്ങിയതിന്റെ ഇൻവോയ്‌സ് തുടങ്ങിയ രേഖകളുടെ പിൻബലത്തോടെ അപേക്ഷ സമർപ്പിച്ചാൽ വൈകാതെതന്നെ നിങ്ങൾ നൽകിയ ഐഎംഇഐ നമ്പർ (മൊബൈൽ നമ്പർ) ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാർഡും ഈ ഫോണിൽ പ്രവർത്തിക്കുകയില്ല. ഫോൺ ഈ രീതിയിൽ ബ്ലോക്ക് ചെയ്താൽപോലും അത് ട്രാക്ക് ചെയ്യാൻ പോലീസിന് സാധിക്കും. ഇങ്ങനെയുള്ള അപേക്ഷയിൽ നിങ്ങൾക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കുന്നതാണ്. ഈ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ Status എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.
നഷ്ടപ്പെട്ട ഫോൺ തിരിച്ച് കിട്ടിയാൽ www.ceir.gov.in വെബ്‌സൈറ്റിൽ തന്നെ അൺബ്ലോക്ക് ചെയ്യുന്നതിനുള്ള ബട്ടൻ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നൽകിയതിന് ശേഷം അൺബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അൺബ്ലോക്ക് ചെയ്ത ഫോണിൽ പിന്നീട് സിംകാർഡ് ഇട്ട് ഉപയോഗിക്കാം

– നഷ്ടമായ സ്മാർട്ട് ഫോണിൽ സ്വകാര്യ വിവരങ്ങൾ ഉണ്ടെങ്കിൽ അവ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാൻ https://www.google.com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക. ഫോൺ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാർഗ്ഗങ്ങൾ ഈ പേജിൽ കാണാൻ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പൂർണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരുന്നാൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.

  • More to Read

    ടൗൺഷിപ്പ്: രണ്ടാംഘട്ട വീടുകളുടെ നിർമ്മാണം ഒക്ടോബർ 31 നകം പൂർത്തിയാക്കും; മന്ത്രി ടി സിദ്ദീഖ്
    • October 5, 2026

        കൽപ്പറ്റ:ടൗൺഷിപ്പിൽ നിർമ്മിക്കുന്ന രണ്ടാംഘട്ട വീടുകളുടെ  നിർമ്മാണം ഒക്ടോബർ 31 നകം പൂർത്തിയാക്കി നറുക്കെടുപ്പ് നവംബർ ഒന്നിനകം നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചൂരൽമല മുണ്ടക്കൈ ദുരന്ത…

    Continue reading
    ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നടന്നു
    • October 5, 2026

        മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിലെ വിദ്യാർഥികൾക്കുള്ള ബിരുദദാനം നടന്നു. ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ അധ്യക്ഷനായ ചടങ്ങിൽ രാജഗിരി ഹോസ്പിറ്റൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സയൻസസ് ഡയറക്ടർ പദ്മശ്രീ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി