
മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിലെ വിദ്യാർഥികൾക്കുള്ള ബിരുദദാനം നടന്നു. ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അധ്യക്ഷനായ ചടങ്ങിൽ രാജഗിരി ഹോസ്പിറ്റൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സയൻസസ് ഡയറക്ടർ പദ്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിൻ മുഖ്യാതിഥിയായി. പഠനനിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളത്തിലെ മികച്ച മെഡിക്കൽ കോളേജുകളിലൊന്നായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽനിന്ന് 146 വിദ്യാർഥികളാണ് പഠനവും പരിശീലനവും കഴിഞ്ഞ് പുറത്തിറങ്ങിയത്. ചടങ്ങിൽ യുവ ഡോക്ടർമാർക്കുള്ള സന്ദേശം കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് കൈമാറി. ഏറ്റവും മികച്ച ഔട്ട് ഗോയിങ് സ്റ്റുഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. അഭിനന്ദ് ഉണ്ണി, മികച്ച അക്കാദമിക് എക്സലൻസ് അവാർഡ് നേടിയ ഡോ. ഗായത്രി ജെ എന്നിവർക്കുള്ള പുരസ്‌ക്കാരങ്ങൾ ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ വിതരണം ചെയ്തു. മൂപ്പൻസ് മെഡിക്കൽകോളേജ് ട്രസ്റ്റിയും ആസ്റ്റർ മിംസിൻ്റെ ഡയറക്ടറുമായ ഡോ.ഹംസ, എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീർ, ട്രസ്റ്റി നസീറ ആസാദ്, വയനാട് ജില്ലാ കലക്ടർ വി. ചെൽസാസിനി,
ന്യൂറോളജിസ്റ്റും ദേശീയതല മെഡിക്കൽ ഫാക്കൽറ്റിയുമായ ഡോ. രാഹുൽ രാജീവ് , പ്രിൻസിപ്പൽ ഡോ. എലിസബത്ത് ജോസഫ് തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് വൈസ് പ്രിൻസിപ്പൽ ഡോ. പ്രഭു ഇ. വിദ്യാർഥികൾക്ക് വൈദ്യവൃത്തിയുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. സാറ ചാണ്ടി, പി.ടി.എ പ്രസിഡന്റ് അഡ്വ. പി.കെ. ദിനേശ് കുമാർ, ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീകാന്ത്, ഡോ. നിമൽ ജെയിംസ് , എന്നിവർ സംസാരിച്ചു.







