
ചൂരൽമല: പീപ്പിൾസ് ഫൗണ്ടേഷൻ്റെ ചൂരൽമല പുനരധിവാസ പദ്ധതിയായ ‘അറൈസ് മേപ്പാടി’യുടെ ഭാഗമായി ചൂരൽമല–മുങ്ങക്കൈ പ്രദേശങ്ങളിലെ വിദ്യാർഥികൾക്കായി രണ്ട് ദിവസത്തെ റസിഡൻഷ്യൽ വെക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 6, 7 തീയതികളിൽ നടക്കുന്ന ക്യാമ്പിൽ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം.
വിദ്യാർഥികളുടെ വ്യക്തിത്വ വികസനം, നേതൃപരിശീലനം, മാനസികാരോഗ്യ പിന്തുണ, ടീം ബിൽഡിങ് പ്രവർത്തനങ്ങൾ, കരിയർ മാർഗ നിർദേശം എന്നിവ ഉൾപ്പെടുത്തി ക്യാമ്പ് രൂപകൽപന ചെയ്തിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ദുരന്താനന്തര സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.

ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ നിർബന്ധമായും മുൻകൂട്ടി രജിസ്ട്രേഷൻ നടത്തണം. രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന തീയതി 2026 മെയ് 2. കൂടുതൽ വിവരങ്ങൾക്ക് 9072249966 എന്ന നമ്പറിൽ ബന്ധപ്പെടുക.








