യുവാവ് പുഴയിൽ മുങ്ങി മരിച്ചു; മൃതദേഹം കണ്ടെടുത്തു
  • April 26, 2026

കണിയാരം: യുവാവ് പുഴയിൽ മുങ്ങി മരിച്ചു. അഥിതി തൊഴിലാളി ആണ് അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. മാനന്തവാടി കുഴിനിലം ചെക്ക് ഡാമിൽ വൈകിട്ട് 5.30 ഓടെ ആയിരുന്നു അപകടം നടന്നത്. മാനന്തവാടി അഗ്നി രക്ഷാ സേനയുടെ സ്ക്യൂബ ടീം സംഭവ സ്ഥലത്തെത്തി ബോഡി റിക്കവർ ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.… Read the rest

Continue reading
ബത്തേരി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നാരങ്ങാവെള്ളം വിതരണവുമായി എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍
  • April 26, 2026

ബത്തേരി: പൊള്ളുന്ന പകല്‍ച്ചൂടിയില്‍ വലയുന്ന ജനത്തിന് ആശ്വാസമായി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ നാരങ്ങാവെള്ളം വിതരണം. മാര്‍ ബസേലിയോസ് കോളജ് ഓഫ് എഡ്യൂക്കേഷനിലെ നാഷണല്‍ സര്‍വീസ് സ്‌കീം വൊളണ്ടിയര്‍മാരാണ് മുനിസിപ്പാലിറ്റി, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ‘സ്‌നേഹ ജലം’ എന്ന പേരില്‍ നാരാങ്ങാവെള്ളം വിതരണം ആരംഭിച്ചത്.

മുനിസിപ്പല്‍ ഡെപ്യൂട്ടി വൈസ് ചെയര്‍മാന്‍ എം.ജി. ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. … Read the rest

Continue reading
അഗ്രി മെഷിനറി എക്‌സ്‌പോ: കാളവണ്ടി യാത്ര ആസ്വദിച്ച് സന്ദര്‍ശകര്‍
  • April 26, 2026

അമ്പലവയല്‍: മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യാന വളപ്പില്‍ കേരള കാര്‍ഷിക സര്‍വകലാശാല സംഘടിപ്പിച്ച കാര്‍ഷിക യന്ത്ര പ്രദര്‍ശന മേളയില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് കാളവണ്ടി യാത്ര. യന്ത്രവത്കൃത വിനോദ ഉപാധികളുടെയും ഭീമന്‍ റൈഡുകളുടെയും ബഹളങ്ങള്‍ക്കിടയിയില്‍ കാളവണ്ടി യാത്ര ആസ്വദിക്കുന്ന സന്ദര്‍ശകര്‍ നിരവധി.

വര്‍ണപ്പകിട്ടുള്ള തുണികളും കുപ്പിവളകളും ചെറുമണികളും ഉപയോഗിച്ച് അലങ്കരിച്ച രണ്ട് കാളവണ്ടികളാണ് സവാരിക്ക് ഒരുക്കിയിട്ടുള്ളത്. … Read the rest

Continue reading
അക്ഷരമുറ്റത്ത് പ്രിയസാഹിത്യകാരന്മാർ; കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിൽ ഛായാചിത്രങ്ങൾ അനാച്ഛാദനം ചെയ്തു
  • April 26, 2026

കൽപ്പറ്റ: മലയാള സാഹിത്യ ലോകത്തെ പ്രകാശഗോപുരങ്ങളായ അഞ്ച് മഹാപ്രതിഭകളുടെ ഛായാചിത്രങ്ങൾ ഇനി കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിന് അലങ്കാരമാകും. എം.ടി. വാസുദേവൻ നായർ, മാധവിക്കുട്ടി, വി.കെ.എൻ., സുകുമാർ അഴീക്കോട്, സുഗതകുമാരി എന്നിവരുടെ ചിത്രങ്ങളാണ് ഹാളിൽ പുതുതായി സ്ഥാപിച്ചത്.

ഗ്രന്ഥാലയം വനിതാവേദിയുടെ സ്പോൺസർഷിപ്പിൽ തയ്യാറാക്കിയ ചിത്രങ്ങളുടെ അനാച്ഛാദനം വനിതാവേദി ഭാരവാഹികളായ പി.എൻ. പദ്മിനി, എ. … Read the rest

Continue reading
മാനന്തവാടി നഗരമതിലുകളിൽ കാനനഭംഗി വിരിയുന്നു; ‘ആനത്താരകൾക്കായി’ വർണ്ണചിത്രങ്ങൾ
  • April 26, 2026

മാനന്തവാടി: നഗരത്തിൻ്റെ തിരക്കുകൾക്കിടയിലും വന്യതയുടെയും പ്രകൃതി ഭംഗിയുടെയും കുളിർമയേകുന്ന കാഴ്‌ചകളുമായി മാനന്തവാടി ഒരുങ്ങുന്നു. മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരം മുതൽ പോലീസ് സ്‌റ്റേഷൻ വരെയുള്ള വനംവകുപ്പിന്റെ സംരക്ഷണ മതിലിലാണ് മനോഹരമായ കാനനചിത്രങ്ങൾ തെളിയുന്നത്. വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ല്യുടിഐ) വനംവകുപ്പിന്റെ അനുമതിയോടെയാണ് ഈ മതിൽചിത്രങ്ങൾ ഒരുക്കുന്നത്.

ജലാശയത്തിൽ നീരാടുന്ന കാട്ടുകൊമ്പൻ, മരത്തിൽ ചുറ്റിപ്പിണഞ്ഞ കിടക്കുന്ന … Read the rest

Continue reading
മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ വീട്കളിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മറ്റി
  • April 26, 2026

മേപ്പാടി: മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ മുഴുവൻ വീട്കളിലേക്കുമുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി ശാഖാ യൂത്ത് ലീഗ് കമ്മറ്റി. ഭക്ഷണ കിറ്റിൻ്റെ കൈമാറ്റം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ടയിൽ നിന്നും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി മുഹമ്മദ് ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി … Read the rest

Continue reading
കാട്ടിക്കുളം വയൽക്കരയിൽ ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
  • April 26, 2026

മാനന്തവാടി: കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാൻസിയുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ വിദഗ്‌ധ പരിശോധനകൾക്ക് വിധേയമാക്കി വരികയാണ്.

മാനന്തവാടി … Read the rest

Continue reading
പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം കാറിന് സമീപം നിൽക്കുമ്പോൾ
  • April 26, 2026

കോളിയാടി: കോളിയാടിയിൽ പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളയാട് കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ കോളിയാടി ചെമ്പകചുവട്ടിലായിരുന്നു അപകടം. റോഡ് വശത്ത് നിർത്തിയിട്ടിരുന്ന കാറിന് സമീപം നിൽക്കുകയായിരുന്ന ജിലി വിൽസണെ ബത്തേരി ഭാഗത്തുനിന്നും വന്ന പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ … Read the rest

Continue reading
ഒപ്പരം 1999-2026; വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജ് മിനിസ്റ്റീരിയൽ ജീവനക്കാരുടെ സംഗമം ഇന്ന്
  • April 26, 2026

തലപ്പുഴ: വയനാട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിതമായ 1999 മുതൽ ഇതുവരെ സ്ഥാപനത്തിൽ ജോലി ചെയ്‌ത മിനിസ്റ്റീരിയൽ ജീവനക്കാരുടെ സംഗമം ഇന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഒപ്പരം 1999-2026 എന്ന് പേര് നൽകിയിട്ടുള്ള കൂട്ടായ്മ കോളേജ് പ്രിൻസിപ്പാൾ ഡോ. പ്രദീപ്. വി ഉദ്ഘാടനം ചെയ്യും. അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സി.എ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. കേരളത്തിൻ്റെ വിവിധ … Read the rest

Continue reading
കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി
  • April 26, 2026

കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ത്രിതല സംഘടനാ സംവിധാനത്തെ പരിചയപ്പെടുത്തുന്നതിനും ശാക്തീരിക്കുന്നതിനും സി.ഡി.എസ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.

കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും, സംഘടനയുടെ വിവിധ തലങ്ങളുടെ ഘടനയുടെ വിശദീകരണം, പൊതു കര്‍ത്തവ്യങ്ങളും ചുമതലകളും, യോഗ നടപടിക്രമങ്ങള്‍, ഫലപ്രദമായ ആശയവിനിമയം, സംഘടനയുടെ കെട്ടുറപ്പും പ്രവര്‍ത്തനക്ഷമതയും നേട്ടങ്ങളും പ്രചോദനങ്ങളും തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കി.… Read the rest

Continue reading

National

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമാണ്
‘സന്തോഷവും ഐശ്വര്യവും ആരോഗ്യവുമുണ്ടാകട്ടെ’: മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി
വനിതാ സംവരണം ഉടൻ യാഥാർത്ഥ്യമാകും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഏപ്രിൽ 16 മുതൽ
അശ്വാസ തീരത്ത് ഭീമൻ ടാങ്കറുകൾ തീരമണഞ്ഞു
ചിക്ക്‌മംഗളൂരുവിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയിൽനിന്നാണ് ശ്രീനന്ദയെ കണ്ടെത്തിയത്
നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബി.ജെ.പി യോഗം 13-ന്