
മാനന്തവാടി: വയനാടൻ ജനത അനുഭവിക്കുന്ന അതിരൂക്ഷമായ യാത്രാക്ലേശത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും തയാറാകണമെന്ന് ദ്വാരക പാസ്റ്ററൽ സെന്ററിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയിൽനിന്ന് ഇതര പ്രദേശങ്ങളിലേക്കുള്ള യാത്ര ദുഷ്കരമാണ്. ആരോഗ്യ, കാർഷിക, സാമ്പത്തിക, ടൂറിസം മേഖലകളെ ഇത് ബാധിച്ചു.
ചുരം റോഡുകളിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ദിവസവും അനുഭവപ്പെടുന്നത്. താമരശ്ശേരി ചുരം നവീകരണം മന്ദഗതിയിലാണ്. നവീകരണ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. കുറ്റിയാടി, പാൽചുരം, നെടുംപൊയിൽ, നാടുകാണി, ചുരങ്ങളിലൂടെയുള്ള യാത്രയും ദുരിതപൂർണമാണ്. പ്രതികൂലകാലാവസ്ഥയിൽ ദുരിതം ഇരട്ടിയാകും. വൈകുന്നേരം ആറ് കഴിഞ്ഞാൽ ബാവലിയിലൂടെയും രാത്രി ഒമ്പതിനുശേഷം മുത്തങ്ങയിലൂടെയും കർണാടകയിലേക്കു യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതി








