
വനിതാ ശിശു വികസന വകുപ്പ് 2026 ലെ വനിതാ രത്‌ന പുരസ്‌കാരത്തിന് നോമിനേഷനുകൾ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ-ശാസ്ത്ര-സാങ്കേതിക മേഖലകൾ, കലാരംഗം എന്നിങ്ങനെ ആറ് മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്ക് അവാർഡ് നൽകുന്നതിനാണ് നോമിനേഷനുകൾ ക്ഷണിച്ചത്. അർഹരായ വ്യക്തികളെ സ്ഥാപനങ്ങൾ, സംഘടനകൾ,മറ്റു വ്യക്തികൾ നോമിനേറ്റ് ചെയ്യണം. നോമിനേഷനുകൾ നവംബർ 30 നകം അതത് ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് നൽകണം. കൂടുതൽ വിവരങ്ങൾ www.wcd.kerala.gov.in ലും ജില്ലാ വനിതാ ശിശു വികസന ഓഫീസിലും ലഭിക്കും. ഫോൺ- 04936-296362.








