26 ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പർ ലോറി കണ്ടെത്തി; 2500 കി.മീ നീണ്ട അന്വേഷണത്തിനൊടുവിൽ തിരുനെല്ലി പോലീസിന് വിജയം

  • General
  • November 12, 2026
  • 0 Comments

തിരുനെല്ലി: ലീസിനെടുത്ത ടിപ്പർ ലോറി ഉടമയറിയാതെ കരാർ വ്യവസ്ഥകൾ ലംഘിച്ചും ജി.പി.എസ് സംവിധാനം വിച്ഛേദിച്ചും 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്ത സംഭവത്തിൽ വാഹനം കണ്ടെത്തി തിരുനെല്ലി പോലീസ്. ഏകദേശം 2500 കിലോമീറ്ററോളം നീണ്ട സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് തമിഴ്‌നാട്ടിലെ സേലത്തിന് സമീപമുള്ള ഓമല്ലൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. തൃശിലേരി സ്വദേശിയായ വാഹന ഉടമ അനൂപിന്റെ പരാതിയിൽ 2026 ഓഗസ്റ്റിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വാഹനം കേരളത്തിന് പുറത്തേക്ക് കടത്തിയതിനെ തുടർന്ന് കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ, ബാങ്ക് അക്കൗണ്ട് ഇടപാടുകൾ, ടോൾ ബൂത്തുകളിലെ വിവരങ്ങൾ എന്നിവ സൂക്ഷ്മമായി പരിശോധിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. തിരുനെല്ലി സി.ഐ, എസ്.ഐ എന്നിവരുടെ നിർദേശപ്രകാരം സി.പി.ഒ മാരായ എം.ആർ. ജിതിൻ, ഇ.ജി. വിനായക് എന്നിവരടങ്ങിയ സംഘമാണ് രാപ്പകലില്ലാതെ കേസ് അന്വേഷിച്ച് വാഹനം പൊളിച്ചുവിൽക്കുന്നതിന് മുൻപ് തന്നെ സമയബന്ധിതമായി വീണ്ടെടുത്തത്

  • More to Read

    സംസ്ഥാന സിബിഎസ്ഇ കലോത്സവം; ഇംഗ്ലീഷ് റെസിറ്റേഷനിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി സാറ സയീദ്
    • November 14, 2026

    സംസ്ഥാന സിബിഎസ്ഇ കലോത്സവം; ഇംഗ്ലീഷ് റെസിറ്റേഷനിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി സാറ സയീദ് മാളയിൽ നടക്കുന്ന സംസ്ഥാന സിബിഎസ്‌ഇ കലോത്സവത്തിൽ ഇംഗ്ലീഷ് റെസിറ്റേഷൻ മത്സരത്തിൽ (കാറ്റഗറി 3) എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി മാനന്തവാടി ഹിൽ ബ്ലൂംസ് സ്‌കൂളിലെ വിദ്യാർത്ഥിനി…

    Continue reading
    വയനാടിന്റെ അഭിമാനമായി ആൽഫിയ മനു; സംസ്ഥാനതല പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം
    • November 14, 2026

        മാനന്തവാടി: കേരള സംസ്ഥാന വനിത-ശിശു വികസന വകുപ്പ് സംഘടിപ്പിച്ച യു.പി വിഭാഗം പ്രസംഗമത്സരത്തിൽ ദ്വാരക എ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആൽഫിയ മനു മൂന്നാം സ്ഥാനം നേടി. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കിയായ ആൽഫിയ, ദ്വാരക അറക്കൽ വീട്ടിൽ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി