ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്

  • Wayanad
  • October 6, 2026
  • 0 Comments

 

ബ്രാൻഡ് വയനാട് ലൈഫ് എക്‌സ്പീരിയൻസ് ട്രെയിൽസ് പദ്ധതികൾക്ക് തുടക്കമായി

ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കാൻ സർക്കാർ അംഗീകാരത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. വിനോദ സഞ്ചാര വകുപ്പ് സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘ബ്രാൻഡ് വയനാട്’ പദ്ധതി, റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ ലൈഫ് എക്‌സ്പീരിയൻസ് ട്രെയിൽസ് പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ പ്രകൃതി സൗന്ദര്യം, കൃഷി, സാഹസിക വിനോദം, ഫാം, ഹെറിറ്റേജ് ടൂറിസം മേഖലകൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, ഭക്ഷ്യ വൈവിധ്യങ്ങൾ, കലകൾ, കരകൗശലവിദ്യകൾ കോർത്തിണക്കി ലോകത്തിന് മുന്നിൽ ജില്ലയെ അവതരിപ്പിക്കുകയാണ് ‘ബ്രാൻഡ് വയനാട്’ പദ്ധതിയുടെ ലക്ഷ്യം. മലബാർ മേഖലയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ടൂറിസം വികസനം ഉൾപ്പെട്ടതാണ് ബ്രാൻഡ് വയനാടെന്നും മന്ത്രി പറഞ്ഞു.

വയനാടിനെ കൂർഗ്, മൈസൂരു ജില്ലകളുമായി ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദസറ ആഘോഷങ്ങളിൽ കേരളത്തിന്റെ കലാവിരുന്നും സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യവും അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ദേശീയോത്സവമായ ഓണം മൈസൂർ ദസറ, നോർത്ത് ഈസ്റ്റിലെ ഹോൺബിൽ ഫെസ്റ്റിവൽ മാതൃകയിൽ വലിയ ഇവന്റാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ബ്രാൻഡ് വയനാട് പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ ഡിസംബറോടെ ഡൽഹിയിൽ സംഘടിപ്പിക്കും. എക്‌സ്പീരിയൻഷ്യൽ ടൂറിസത്തിന് സാധ്യതയുള്ള ജില്ലയിൽ ലൈഫ് എക്‌സ്പീരിയൻസ് ട്രെയിൽസ് പദ്ധതിയുടെ ഭാഗമായി തിരുനെല്ലി ട്രെയിൽ, ചേകാടി ഉൾപ്പെടുന്ന കോഫി ട്രെയിൽ എന്നിവയ്ക്ക് തുടക്കമിട്ടു. കെ.റ്റി.ഡി.സി സ്ഥാപനങ്ങൾ നവീകരിച്ച് സാമ്പത്തിക ലാഭത്തിനുള്ള നടപടികൾ സ്വീകരിക്കും. വൈത്തിരി വില്ലേജിൽ നടന്ന പരിപാടിയിൽ എം.എൽ.എ ഉഷ വിജയൻ, ടുറിസം വകുപ്പ് ഡയറക്ടർ എം അഞ്ജന, ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ സുമിത് കുമാർ താക്കൂർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കൽപ്പറ്റ നാരായണൻ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജൻ, വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ, വാർഡംഗം സിനി ജോജി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.

  • More to Read

    താക്കോൽദാനം നടത്തി
    • October 7, 2026

    പുൽപ്പള്ളി: വയനാട്ടിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഇടവക നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. ഇടവകയ്ക്കുവേണ്ടി വികാരി…

    Continue reading
    40 വർഷത്തെ കാത്തിരിപ്പിന് വിരാമം: മഹാദേവന് സ്വന്തം ഭൂമി
    • October 5, 2026

      കൽപറ്റ:40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 61 കാരനായ ആർ മഹാദേവനും കുടുംബത്തിനും സ്വന്തമായി ഭൂമിയായി. ആകെയുള്ള അഞ്ചേകാൽ സെന്റ് വസ്തുവിന് പട്ടയം ലഭിച്ചതോടെ നിലവിലെ ഷെഡ് മാറ്റി പുതിയ വീടിന് അപേക്ഷിക്കാമെന്ന സന്തോഷത്തിലാണ് മഹാദേവൻ. ബത്തേരി തിരുനെല്ലി സ്വദേശിയായ മഹാദേവനും കുടുംബവും…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി