ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി

  • General
  • October 6, 2026
  • 0 Comments

 

കൽപ്പറ്റ

ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ കൽപ്പറ്റ പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവാണ് പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ അപകടനിലയിൽ നിന്ന് രക്ഷപ്പെട്ടത്.

ആത്മഹത്യ ശ്രമം അറിഞ്ഞ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മാരായ സൂസന്ന, മുജീബ് റഹ്‌മാൻ, സി.പി.ഒ അരുൺജിത് എന്നിവരടങ്ങുന്ന പോലീസ് സംഘം ഗൗരവം മനസ്സിലാക്കി ഉടൻ യുവാവിന്റെ വീട്ടിലെത്തി. ഇതിനിടെ പോലീസുകാർ ഫോണിലൂടെ യുവാവുമായി സംസാരിച്ച് പിന്തിരിപ്പിക്കാനും ശ്രമിച്ചു. വീട് അകത്ത് നിന്ന് അടച്ച നിലയിലായിരുന്നതിനാൽ പിൻവാതിൽ വഴി അകത്ത് പ്രവേശിച്ച പോലീസ് സംഘം യുവാവിനോട് സംസാരിച്ച് ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചു.
തുടർന്ന് അപകടകരമായ സാഹചര്യം ഒഴിവാക്കി യുവാവിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ആവശ്യമായ വൈദ്യസഹായത്തിനായി കൈനാട്ടി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ഓരോ ജീവനും മൂല്യമുണ്ട്, ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

  • More to Read

    ‘കുട്ടിക്കൂട്ടം’ പ്രകാശനം നടത്തി
    • October 7, 2026

      കൽപ്പറ്റ: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ മുഖപത്രം’കുട്ടിക്കൂട്ടം’ പ്രകാശനം ആലപ്പുഴയിൽ സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ മാവേലിക്കര എംപിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ കൊടിക്കുന്നിൽ സുരേഷ് നിർവഹിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ പ്രസിഡന്റ് വൈഗ…

    Continue reading
    ദേശീയ സൈക്ലിംഗ് താരങ്ങൾക്ക് സ്വീകരണം നൽകി
    • October 7, 2026

      ബത്തേരി ഒഡീഷയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയികളായി തിരിച്ചെത്തിയ സൈക്ലിംഗ് താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി . അണ്ടർ 16 വിഭാഗത്തിൽ ഇരട്ട സ്വർണം നേടിയ മൈസ ബക്കർ ,…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി