
മാനന്തവാടി:കേരള സംസ്ഥാന സാക്ഷരതാ മിഷൻ്റെ അഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന തുല്യത പ്ലസ് വൺ, പ്ലസ് ടു വിജയികളെ ആദരിക്കലും വിജയോത്സവവും സംഘടിപ്പിച്ചു.
മാനന്തവാടി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ഉഷ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്ത് വിജയികളെ ആദരിച്ചു. ഹയർ സെക്കൻഡറി തുല്യതാ സെൻ്റർ കോ -ഓർഡിനേറ്റർ ബൈജു ഐസക് അധ്യക്ഷത വഹിച്ച ചടങ്ങിൽ നോഡൽ പ്രേരക് എ. മുരളിധരൻ, വി.വി.ക്ലാരമ്മ, എം.ആർ.ഷാജു മോൻ , അനിത ടീച്ചർ, ഷംസുദ്ദീൻ മാസ്റ്റർ, കെ.കെ.നൗഫൽ, ലയ എന്നിവർ സംസാരിച്ചു +2 വിലെ 20 വിജയികളെയും + 1 ലെ 40 വിജയികളെയും ചടങ്ങിൽ ആദരിച്ചു. കൈ കുഞ്ഞുമായി പഠനം പൂർത്തികരിച്ച നീതു, രേഷ്മ, ദിൽന എന്നിവരും അമ്മയും മകനും മികച്ച വിജയം കൈവരിച്ച എം.പി.ഷിജി, റിനു സെബാസ്റ്റ്യൻ എന്നിവരെയും അഭിനന്ദിച്ചു.








