ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് ജില്ലയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി

  • General
  • November 11, 2026
  • 0 Comments

 

വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് ജില്ലയില്‍ നിന്നും മൂന്ന് വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. വിവിധ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന് ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് ആദിലക്ഷ്മി സനേഷ്, ആര്‍ ആല്‍വിന്‍, നിവേദ് സുധീര്‍ എന്നിവരാണ് അര്‍ഹരായത്.

ആറ് മുതല്‍ 11 വയസ് വരെയുള്ള പൊതുവിഭാഗത്തിലാണ് ആദിലക്ഷ്മി സനേഷ് പുരസ്‌കാരത്തിന് അര്‍ഹയായത്. കല്‍പ്പറ്റ ജീനിയസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ദേശീയ, അന്തര്‍ദേശീയ റെക്കോര്‍ഡുകള്‍ ആദിലക്ഷ്മി കരസ്ഥമാക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സ്റ്റാര്‍ കിഡ്‌സ് അവാര്‍ഡിലെ സ്റ്റാര്‍ അച്ചീവര്‍ പുരസ്‌ക്കാരം, രബീന്ദ്ര രത്‌ന പുരസ്‌കാര്‍ എന്നിവ നേടിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്‍ജീനിയസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്‍ഫ്‌ളുവന്‍സര്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ലണ്ടന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയിലും ഇടം നേടിയിട്ടുണ്ട്.

12 മുതല്‍ 18 വയസ്സുവരെയുള്ള പൊതുവിഭാഗത്തിലാണ് ആര്‍ ആല്‍വിന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. പനമരം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. സൈക്ലിംഗ് പോളോയില്‍ ദേശീയതലത്തില്‍ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

12 മുതല്‍ 18 വയസ്സുവരെയുള്ള ഭിന്നശേഷി വിഭാഗത്തിലാണ് നിവേദ് സുധീര്‍ പുരസ്‌കാരം ലഭിച്ചത്. പനമരം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ജാസ് ഡ്രംസ് അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിവേദ് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ പ്രധാന അതിഥിയായി പങ്കെടുത്ത് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബ്ലോക്ക്തല ഭിന്നശേഷി സര്‍ഗ്ഗ മേളയില്‍ പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ് ഭിന്നശേഷി സര്‍ഗോത്സവത്തിലേക്ക് നിവേദിന് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. ജേതാക്കള്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷത്തില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ പുരസ്‌കാരം വിതരണം ചെയ്യും.

  • More to Read

    മൾട്ടി പർപ്പസ് സെന്ററുകൾ നാടിന് സമർപ്പിച്ചു
    • November 15, 2026

      കൽപ്പറ്റ: പട്ടികവർഗ വികസന വകുപ്പ് പ്രധാൻ മന്ത്രി ജൻജതി ആദിവാസി ന്യായ മഹാ അഭിയാൻ പദ്ധതിയുടെ ഭാഗമായി മടൂർ തേക്കിൻ ഉന്നതി, പ്രകൃതി ഉന്നതികളിൽ നിർമിച്ച മൾട്ടി പർപ്പസ് സെന്ററുകൾ നാടിന് സമർപ്പിച്ചു. എം.എൽ.എ ഐ.സി ബാലകൃഷ്ണൻ മൾട്ടി പർപ്പസ്…

    Continue reading
    തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം നാളെ; നിറകതിരുകൾ ക്ഷേത്രത്തിലെത്തിച്ചു
    • November 15, 2026

        തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ പുത്തരിയുത്സവത്തോടനുബന്ധിച്ചുള്ള നിറകതിരുകൾ ഭക്തിനിർഭരമായ ചടങ്ങുകളൊടെ ക്ഷേത്രത്തിലെത്തിച്ചു. പുത്തരിയുത്സവം ഇന്ന് ആഘോഷിക്കും. ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ അപ്പപ്പാറ ചെറിയ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ ശേഖരിച്ച നെൽക്കതിരുകൾ കറ്റകളാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് എഴുന്നള്ളിച്ചത്. തിരുനെല്ലി…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി