
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
കൽപ്പറ്റ :ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവവായുവായ വോട്ടവകാശം സംരക്ഷിക്കാൻ ഡൽഹിയിൽ ജന്തർ മന്തറി ലേക്ക് നടത്തിയ മാർച്ചിന് നേതൃത്വം നൽകിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിഎം പി,പ്രിയങ്ക ഗാന്ധി എം പി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാരിന്റെയും ഡൽഹി പോലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ, പി വിനോദ് കുമാർ, കെ കെ രാജേന്ദ്രേൻ, ഹർഷൽ കോന്നാടൻ, ഗോകുൽദാസ് കോട്ടയിൽ,ബിന്ദു ജോസ്, സുനീർ ഇ, സി കെ നിഷ, മുഹമ്മദ് ബാവ,ഷബ്‌നാസ് തന്നാണി,രമ്യ ജയപ്രസാദ്,സെബാസ്റ്റ്യൻ കൽപ്പറ്റ,പി ആർ ബിന്ദു, തുടങ്ങിയവർ നേതൃത്വം നൽകി









