കൽപ്പറ്റ: ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത പദ്ധതി പ്രദേശത്തെ മീനാക്ഷി പാലത്തിന് സമീപം ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിന്റെ കാരണം ഉൾപ്പടെ പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പണത്തിന് ഒരുങ്ങുന്നു. റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ട കാര്യങ്ങൾ സമിതി വിശകലനം ചെയ്തുവരികയാണ്. സമിതി അംഗങ്ങൾ ദിവസത്തിനുള്ളിൽ സിറ്റിംഗ് നടത്തി റിപ്പോർട്ടിന് അന്തിമരൂപം നൽകുമെന്നാണ് വിവരം. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നാണ് സൂചന.
സമിതി റിപ്പോർട്ട് തുരങ്കപാത പദ്ധതിയെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. മണ്ണിടിച്ചിലിനെത്തുടർന്ന് നിർത്തിവച്ച തുരങ്കപാത നിർമാണം പുനരാരംഭിക്കുന്നതിൽ വിദഗ്ധ സമിതി റിപ്പോർട്ടിനെ ആശ്രയിച്ചായിരിക്കും സർക്കാർ തീരുമാനം. തുരങ്ക നിർമാണം തുടരുന്നത് പ്രകൃതി ദുരന്തത്തിന് ഇടായാക്കുമോ എന്നതും വിദഗ്ധ സമിതിയുടെ വിശകലന വിഷയമാണ്.
ജിയോളജിസ്റ്റ് സി.പി. രാജേന്ദ്രൻ ചെയർമാനും ദുരന്ത നിവാരണ സെക്രട്ടറി കെ. ജീവൻ ബാബു കൺവീനറും പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സി.കെ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ.പി. പുകഴേന്തി, പൊതുമരാമത്ത് സെക്രട്ടറി ഡോ.അദീല അബ്ദുള്ള എന്നിവർ അംഗങ്ങളുമായി ജൂലൈ 10നാണ് വിദഗ്ധ സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവായത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സമിതിക്ക് സർക്കാർ നിർദേശം. തുരങ്കപാത പദ്ധതിക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ, കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം ലഭ്യമാക്കിയ അനുമതികൾ, നിർമാണ കരാർ വ്യവസ്ഥകളുടെ പാലനം, സുരക്ഷാ വീഴ്ചകൾ എന്നിവയും സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയ പരിശോധനാവിഷയങ്ങളാണ്.

വിദഗ്ധ സമിതി ജൂലൈ 23ന് മണ്ണിടിച്ചിൽ പ്രദേശം സന്ദർശിച്ചിരുന്നു. മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ നിഗമനത്തിൽ എത്താനാകില്ലെന്നുമാണ് സന്ദർശനാനന്തരം ഡോ.സി.പി. രാജേന്ദ്രൻ അറിയിച്ചത്. എട്ടുപേരുടെ മരണത്തിനിടയാക്കിയാതാണ് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം. കരാർ സ്ഥാപനമായ ദിലീപ് ബിൽഡ്‌കോൺ കമ്പനിയിലെ ഉദ്യോഗസ്ഥരും തൊഴിലാളികളുമായ ഇതര സംസ്ഥാനക്കാരാണ് മരിച്ചത്.
മീനാക്ഷി പാലം മണ്ണിടിച്ചിൽ വിദഗ്ദ സമിതി റിപ്പോർട്ട് ഉടൻ
കൽപ്പറ്റ:
ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത പദ്ധതി പ്രദേശത്തെ മീനാക്ഷി പാലത്തിന് സമീപം ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിന്റെ കാരണം ഉൾപ്പടെ പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പണത്തിന് ഒരുങ്ങുന്നു. റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ട കാര്യങ്ങൾ സമിതി വിശകലനം ചെയ്തുവരികയാണ്. സമിതി അംഗങ്ങൾ ദിവസത്തിനുള്ളിൽ സിറ്റിംഗ് നടത്തി റിപ്പോർട്ടിന് അന്തിമരൂപം നൽകുമെന്നാണ് വിവരം. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നാണ് സൂചന.