വീടിനു സമീപം ചങ്ങലയിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പുലി പിടിച്ചു

  • General
  • April 19, 2026
  • 0 Comments
0 0

പുൽപ്പള്ളിയിൽ വീടിനു സമീപം ചങ്ങലയിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പുലി പിടിച്ചു

 

പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്ന വേടങ്കോട്ട് പ്രദേശത്ത് വീടിനോട് ചേർന്ന് ചങ്ങലയിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പുലി പിടികൂടി. വേടങ്കോട്ട് ലക്ഷ്മിയുടെ മൂന്ന് വയസ്സ് പ്രായമായ വളർത്തുനായയെയാണ് ശനിയാഴ്ച്‌ച രാത്രി 10.30ഓടെ പുലി പിടികൂടിയത്. വളർത്തുനായയുടെ കരച്ചിൽകേട്ട് വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് പുലി നായയെ കൊണ്ടുപോകുന്നത് കണ്ടത്. വീട്ടുകാർ ബഹളംവെച്ചെങ്കിലും പുലി നായയുമായി പോവുകയായിരുന്നു. നേരത്തെ ശനിയാഴ്‌ച പുലർച്ചെയും ഇതേ നായയെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. അന്ന് വീട്ടുകാർ ബഹളംവെച്ചതോടെ പുലി ഉപേക്ഷിച്ചുപോവുകയായിരുന്നു. തുടർന്ന് വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി പ്രദേശത്ത് തിരച്ചിലും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി പുലി വീണ്ടുമെത്തി നായയെ പിടികൂടിയത്. പ്രദേശത്ത് കാടുമൂടിക്കിടക്കുന്ന കൃഷിയിടങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ടായേക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. ആർച്ചറി അക്കാദമിയുടെ പരിസരത്തെ കാടുമൂടിക്കിടക്കുന്ന കൃഷിയിടങ്ങൾ വെട്ടിത്തെളിക്കുന്നതിനാവശ്യമായ നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും, പുലിയുടെ സാന്നിധ്യം കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പുലിയെ അടിയന്തിരമായി കൂടുവെച്ച് പിടികൂടുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
  • More to Read

    അശാസ്ത്രീയ മാലിന്യസംസ്‌ക്കരണം: 20,000 രൂപ പിഴയിട്ടു
    • April 19, 2026

      ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകളുടെ വിൽപ്പനക്കെതിരെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. സി.റ്റി.എം വെജിറ്റബിൾസ്, താര കിച്ചൺ മാർട്ട് എന്നീ സ്ഥാപനങ്ങൾക്കാണ് 10,000 രൂപ വീതം പിഴ ഈടാക്കിയത്.…

    Continue reading
    ചുരത്തിലെ അപകട സാധ്യതസ്ഥലങ്ങളിൽ പാർശ്വഭിത്തി അടിയന്തിരമായി നിർമ്മിക്കണം – കെ പി സി സി സംസ്ക്കാര സാഹിതി
    • April 19, 2026

    കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ ലെക്കിടി മുതൽ അടിവാരം വരെയുള്ള ഭാഗത്ത് പാർശ്വഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ അടിയന്തിരമായി അവ നിർമ്മിക്കണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ചുരത്തിലെ കൊടുംവളവുകളിൽ വാഹനങ്ങൾ ഇടിച്ചിട്ടും അല്ലാതെയും സുരക്ഷാ ഭിത്തി…

    Continue reading

    Average Rating

    5 Star
    0%
    4 Star
    0%
    3 Star
    0%
    2 Star
    0%
    1 Star
    0%

    Leave a Reply

    Your email address will not be published. Required fields are marked *

    National

    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമാണ്

    • April 15, 2026
    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമാണ്

    ‘സന്തോഷവും ഐശ്വര്യവും ആരോഗ്യവുമുണ്ടാകട്ടെ’: മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി

    • April 15, 2026
    ‘സന്തോഷവും ഐശ്വര്യവും ആരോഗ്യവുമുണ്ടാകട്ടെ’: മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി

    വനിതാ സംവരണം ഉടൻ യാഥാർത്ഥ്യമാകും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഏപ്രിൽ 16 മുതൽ

    • April 14, 2026
    വനിതാ സംവരണം ഉടൻ യാഥാർത്ഥ്യമാകും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഏപ്രിൽ 16 മുതൽ

    അശ്വാസ തീരത്ത് ഭീമൻ ടാങ്കറുകൾ തീരമണഞ്ഞു

    • April 13, 2026
    അശ്വാസ തീരത്ത് ഭീമൻ ടാങ്കറുകൾ തീരമണഞ്ഞു

    ചിക്ക്‌മംഗളൂരുവിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയിൽനിന്നാണ് ശ്രീനന്ദയെ കണ്ടെത്തിയത്

    • April 10, 2026
    ചിക്ക്‌മംഗളൂരുവിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയിൽനിന്നാണ് ശ്രീനന്ദയെ കണ്ടെത്തിയത്

    നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബി.ജെ.പി യോഗം 13-ന്

    • April 10, 2026
    നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബി.ജെ.പി യോഗം 13-ന്