
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകളുടെ വിൽപ്പനക്കെതിരെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. സി.റ്റി.എം വെജിറ്റബിൾസ്, താര കിച്ചൺ മാർട്ട് എന്നീ സ്ഥാപനങ്ങൾക്കാണ് 10,000 രൂപ വീതം പിഴ ഈടാക്കിയത്. ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ കെ. കെ രഞ്ജിനി, സ്‌ക്വാഡ് അംഗം വിനിത ജോർജ്ജ്, എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ. അനൂപ്, കണിയാമ്പറ്റ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഹർഷൽ ആൻ്റണി എന്നിവർ പരിശോധനയിൽ പങ്കെടുത്തു .









