മാനന്തവാടി ബസ് സ്റ്റാൻഡ് പൊളിച്ച് പുതിയ കോംപ്ലക്സ്: വ്യാപാരികളുടെ ആശങ്കയകറ്റുകയും ബസ് പാർക്കിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും വേണം – എസ്ഡിപിഐ

  • Wayanad
  • April 19, 2026
  • 0 Comments
0 0

 

മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാൻഡ് പൊളിച്ച് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ നഗരസഭ നടത്തുന്ന നീക്കത്തിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കുമുള്ള ആശങ്കയകറ്റണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.
നിലവിൽ അവിടെ കച്ചവടം നടത്തുന്ന ചെറുകിട വ്യാപാരികളുടെ ഉപജീവനവുമായി ബന്ധപ്പെട്ട ആശങ്കകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ബസ് സ്റ്റാൻഡിൽ വർഷങ്ങളായി കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് പുനരധിവാസം എങ്ങനെ ഉറപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് ഉയരുന്ന പ്രധാന പരാതി. ഉപജീവന സുരക്ഷ ഉറപ്പാക്കാതെ മുന്നോട്ടുപോകുന്ന ഏതൊരു പദ്ധതിയും അംഗീകരിക്കാനാവില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി.
അതേസമയം, പുതുതായി നിർമിക്കുന്ന ബസ് ബേയിൽ വെറും 6 ബസുകൾക്ക് മാത്രമേ ഒരേസമയം പാർക്ക് ചെയ്യാനാകൂ എന്ന വിവരം ഗൗരവകരമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ശേഷിക്കുന്ന ബസുകൾക്ക് ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങൾ എന്താണ് എന്നത് നഗരസഭ വ്യക്തമാക്കേണ്ടതുണ്ടെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുപകരം കൂടുതൽ കുരുക്ക് സൃഷ്ടിക്കുന്ന തരത്തിലുള്ള പദ്ധതി നടപ്പാക്കുന്നത് ഒഴിവാക്കണം. വിപുലമായ പാർക്കിംഗ് സംവിധാനവും മതിയായ ബസ് ബേ സൗകര്യങ്ങളും ഉൾപ്പെടുത്തിയ സമഗ്ര പദ്ധതി രൂപീകരിക്കണമെന്നും
പദ്ധതി നടപ്പാക്കുന്നതിന് മുൻപ് വ്യാപാരികളുമായും പൊതുജനങ്ങളുമായും തുറന്ന ചർച്ച നടത്തി പ്രായോഗികവും നീതിയുക്തവുമായ പരിഹാരം കണ്ടെത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീർ എം ടി, ഓർഗനൈസിംഗ് സെക്രട്ടറി സകരിയ്യ കെ. എസ്,മണ്ഡലം കമ്മിറ്റിയംഗങ്ങളായ കുഞ്ഞബ്ദുല്ല എം ടി, ഖദീജ, സുമയ്യ,പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
  • More to Read

    അനധികൃത എൽ.പി.ജി സിലിണ്ടർ സംഭരണം: അഞ്ച് സിലിണ്ടർ പിടിച്ചെടുത്തു
    • April 19, 2026

      കൽപറ്റ:വൈത്തിരി താലൂക്കിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള വയനാട്–കോഴിക്കോട് സ്പെഷൽ എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. അനധികൃതമായി സിലിണ്ടറുകൾ…

    Continue reading
    ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച
    • April 18, 2026

    പുൽപ്പള്ളി: ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും. ഏപ്രിൽ 19ന് ഞായറാഴ്ച രാവിലെ…

    Continue reading

    Average Rating

    5 Star
    0%
    4 Star
    0%
    3 Star
    0%
    2 Star
    0%
    1 Star
    0%

    Leave a Reply

    Your email address will not be published. Required fields are marked *

    National

    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമാണ്

    • April 15, 2026
    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമാണ്

    ‘സന്തോഷവും ഐശ്വര്യവും ആരോഗ്യവുമുണ്ടാകട്ടെ’: മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി

    • April 15, 2026
    ‘സന്തോഷവും ഐശ്വര്യവും ആരോഗ്യവുമുണ്ടാകട്ടെ’: മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി

    വനിതാ സംവരണം ഉടൻ യാഥാർത്ഥ്യമാകും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഏപ്രിൽ 16 മുതൽ

    • April 14, 2026
    വനിതാ സംവരണം ഉടൻ യാഥാർത്ഥ്യമാകും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഏപ്രിൽ 16 മുതൽ

    അശ്വാസ തീരത്ത് ഭീമൻ ടാങ്കറുകൾ തീരമണഞ്ഞു

    • April 13, 2026
    അശ്വാസ തീരത്ത് ഭീമൻ ടാങ്കറുകൾ തീരമണഞ്ഞു

    ചിക്ക്‌മംഗളൂരുവിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയിൽനിന്നാണ് ശ്രീനന്ദയെ കണ്ടെത്തിയത്

    • April 10, 2026
    ചിക്ക്‌മംഗളൂരുവിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയിൽനിന്നാണ് ശ്രീനന്ദയെ കണ്ടെത്തിയത്

    നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബി.ജെ.പി യോഗം 13-ന്

    • April 10, 2026
    നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബി.ജെ.പി യോഗം 13-ന്