ആറുവാൾ–ചെറുകര എ.എൽ.പി സ്കൂൾ റോഡ് അപകടാവസ്ഥയിൽ; അടിയന്തരമായി നവീകരിക്കണം: എസ്.ഡി.പി.ഐ

  • General
  • November 12, 2026
  • 0 Comments

 

വെള്ളമുണ്ട: ആറുവാൾ–ചെറുകര എ.എൽ.പി സ്കൂൾ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കാൻ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ ആറുവാൾ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ടാർ ചെയ്ത റോഡിന്റെ പല ഭാഗങ്ങളും തകർന്നിരിക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളും ടാറിങ് ചെയ്ത ഭാഗമുൾപ്പെടെ ഇടിഞ്ഞ് വയലിലേക്ക് താഴ്ന്നത് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി നിർമിച്ച് അപകടാവസ്ഥ ഒഴിവാക്കണം.

കൂടാതെ, മെയിൻ റോഡുമായി ചേരുന്ന ഭാഗത്തെ കുത്തനെയുള്ള കയറ്റം വാഹനയാത്രയ്ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കയറ്റത്തിൽ ഓഫാകുന്നത് പതിവാണ്. കയറ്റത്തിന്റെ തീവ്രത കുറച്ച് റോഡിന്റെ നിരപ്പ് ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനും നടപടി സ്വീകരിക്കണം.

സ്കൂൾ കുട്ടികളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി കുടുംബങ്ങൾ നിത്യേന ആശ്രയിക്കുന്ന റോഡിന്റെ ദുരവസ്ഥ അധികാരികളുടെ അവഗണനയുടെ തെളിവാണ്. അപകടങ്ങൾ സംഭവിക്കുന്നതിന് കാത്തുനിൽക്കാതെ റോഡ് പൂർണമായി നവീകരിക്കുകയും സംരക്ഷണഭിത്തി നിർമിച്ച് ശാശ്വത പരിഹാരം ഉറപ്പാക്കുകയും വേണം.

ഇതുസംബന്ധിച്ച് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ബ്രാഞ്ച് പ്രസിഡന്റ് ബഷീർ എൻ നിവേദനം നൽകി. ബ്രാഞ്ച് സെക്രട്ടറി അൻഷിഫ് പി,ജോയിൻ സെക്രട്ടറി നിസാർ വട്ടോളി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു

  • More to Read

    സംസ്ഥാന സിബിഎസ്ഇ കലോത്സവം; ഇംഗ്ലീഷ് റെസിറ്റേഷനിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി സാറ സയീദ്
    • November 14, 2026

    സംസ്ഥാന സിബിഎസ്ഇ കലോത്സവം; ഇംഗ്ലീഷ് റെസിറ്റേഷനിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി സാറ സയീദ് മാളയിൽ നടക്കുന്ന സംസ്ഥാന സിബിഎസ്‌ഇ കലോത്സവത്തിൽ ഇംഗ്ലീഷ് റെസിറ്റേഷൻ മത്സരത്തിൽ (കാറ്റഗറി 3) എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി മാനന്തവാടി ഹിൽ ബ്ലൂംസ് സ്‌കൂളിലെ വിദ്യാർത്ഥിനി…

    Continue reading
    വയനാടിന്റെ അഭിമാനമായി ആൽഫിയ മനു; സംസ്ഥാനതല പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം
    • November 14, 2026

        മാനന്തവാടി: കേരള സംസ്ഥാന വനിത-ശിശു വികസന വകുപ്പ് സംഘടിപ്പിച്ച യു.പി വിഭാഗം പ്രസംഗമത്സരത്തിൽ ദ്വാരക എ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആൽഫിയ മനു മൂന്നാം സ്ഥാനം നേടി. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കിയായ ആൽഫിയ, ദ്വാരക അറക്കൽ വീട്ടിൽ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി