വടക്ക് ഗോവർദ്ധനപൂജ, ബൈരക്കുപ്പയിൽ മൂരിയബ്ബ: ദീപാവലി ആഘോഷങ്ങളിലെ സാംസ്കാരിക അന്തർധാര.

  • General
  • November 11, 2026
  • 0 Comments

 

ദീപാവലി കഴിഞ്ഞ് വരുന്ന അമാവാസിയുടെ പിറ്റേന്ന് വടക്കേ ഇന്ത്യയിൽ ഗോവർദ്ധന പൂജയായി ആഘോഷിക്കുമ്പോൾ, അയൽസംസ്ഥാനമായ കർണ്ണാടകയുടെ ചില ഭാഗങ്ങളിൽ ഇത് മഹാബലി ചക്രവർത്തിയുടെ ഭൂമിയിലേക്കുള്ള തിരിച്ചുവരവിന്റെ ഓർമ്മ പുതുക്കലാണ്.
കർണ്ണാടകയിലെ ചിത്രദുർഗ്ഗയിലും കബനി നദിക്കരയിലെ ബൈരക്കുപ്പയിലും ചില ഗോത്രവിഭാഗങ്ങൾ അവരുടെ പ്രധാന ദീപാവലിയായും ഈ ദിവസം കൊണ്ടാടുന്നു.
തെക്കും വടക്കും പല രൂപങ്ങളിലാണ് അനുഷ്ഠാനങ്ങളെങ്കിലും ആഘോഷങ്ങളുടെ പ്രധാന ഇതിവൃത്തം കാർഷിക സമൃദ്ധിയും കന്നുകാലി സമ്പത്തിന്റെ വർദ്ധനവുമാണ്.
അനുഷ്ഠാനങ്ങളിലെ വൈവിധ്യം:
* വടക്കേ ഇന്ത്യ: വീട്ടുപടിക്കൽ ചാണകം കൊണ്ട് ഗോവർദ്ധന പർവ്വതത്തിന്റെ മാതൃകകൾ ഉണ്ടാക്കി ഭംഗിയായി അലങ്കരിച്ചാണ് പൂജ നടത്തുന്നത്. ഭഗവാന് ‘അന്നകൂട്’ എന്ന പേരിൽ 56 സസ്യവിഭവങ്ങൾ അടങ്ങിയ നിവേദ്യവും തുടർന്ന് ഗംഭീര സദ്യയും ഒരുക്കുന്നു.
മണ്ണുകൊണ്ടോ ചാണകം ഉപയോഗിച്ചോ മഹാബലി ചക്രവർത്തിയുടെ രൂപമോ കോട്ടയുടെ മാതൃകയോ നിർമ്മിച്ച് പൂജ നടത്തുന്നു. മഹാബലി തമ്പുരാന്റെ വരവറിയിച്ചുള്ള വിഭവസമൃദ്ധമായ സസ്യസദ്യയും കർണ്ണാടകയുടെ പ്രത്യേകതയാണ്.
കന്നുകാലി സമ്പത്തിന് ആദരം:
കാർഷിക സമൃദ്ധിയുടേയും കന്നുകാലി സമ്പത്തിന്റെയും പ്രതീകമായി എല്ലായിടത്തും കന്നുകാലികളെ കുളിപ്പിച്ച് അണിയിച്ചൊരുക്കി, കൊമ്പുകളിൽ ചായം തേച്ച് പ്രത്യേക പൂജകൾ നടത്തുന്നു.
ബൈരക്കുപ്പയിലെ ‘മൂരിയബ്ബ’:
ചിത്രദുർഗ്ഗയിലും ബൈരക്കുപ്പയിലും വേടഗൗഡർ, ഉരിദാവർ തുടങ്ങിയ ഗോത്രവിഭാഗങ്ങളാണ് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഈ ചടങ്ങുകൾ നടത്തുന്നത്. വിളവെടുപ്പ് കഴിഞ്ഞ കാർഷിക വിളകൾ ക്ഷേത്രങ്ങളിൽ കാഴ്ചയായി സമർപ്പിക്കുന്ന ഇവർ, കാളകളെ കുളിപ്പിച്ച് ചമയങ്ങൾ ചാർത്തി ആരതി ഉഴിയുന്നു.
തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രാങ്കണങ്ങളിലെത്തിച്ച ശേഷം ചെണ്ടമേളങ്ങളുടെയും കാതടപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളുടെയും അകമ്പടിയോടെ കാളകളെ കൂട്ടത്തോടെ ഓടിക്കുന്നതാണ് ‘മൂരി ചാട്ടം’ അഥവാ ‘മൂരിയബ്ബ’ എന്ന ആഘോഷം.
ആസേതു ഹിമാലയം നിലനിൽക്കുന്ന സാംസ്കാരിക അന്തർധാരയും ഐക്യവുമാണ് വ്യത്യസ്ത ആചാരങ്ങളിലൂടെ ദീപാവലിയുമായി ബന്ധപ്പെട്ട ഈ ആഘോഷങ്ങൾ വിളിച്ചോതുന്നത്.

  • More to Read

    കയറ്റി അയയ്ക്കാനുള്ള അനുമതി നിഷേധിച്ച് വനംവകുപ്പ്, വയനാട്ടിൽ അഞ്ച് ടൺ കുറുന്തോട്ടിയും ചുണ്ടയുമാണ് കെട്ടികിടക്കുന്നു, പ്രതിസന്ധിയിൽ ഗോത്രജനത
    • November 10, 2026

      പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സോസൈറ്റി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും. മാത്രവുമല്ല ഗോത്ര ജനതയുടെ വരുമാന മാർഗ്ഗവും നിലയ്ക്കും നൂൽപ്പുഴ: ഗോത്രജനത സംഭരിച്ച വനവിഭവങ്ങൾ കയറ്റി അയക്കാനുള്ള അനുമതി വനം വകുപ്പ് നിഷേധിച്ചതോടെ പ്രതിസന്ധിയിലായി നൂൽപ്പുഴ കല്ലൂരിലെ പട്ടികവർഗ സഹകരണ സൊസൈറ്റി.…

    Continue reading
    ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ദേശീയ പാത ഉപരോധം: വ്യാപാരി വ്യവസായി ഏകോപന സമിതി പിന്തുണയ്ക്കും
    • November 10, 2026

    കൽപറ്റ: തളിപ്പുഴ ചിപ്പിലിത്തോട് വയനാട് ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കുക, നിരന്തരം അനുഭവപ്പെടുന്ന വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്, ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 30-ന് വൈത്തിരിയിൽ നടക്കുന്ന റോഡ് ഉപരോധ സമരത്തിന്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി