
കൽപ്പറ്റ: രാജീവ് ഫൌണ്ടേഷൻ സംസ്ഥാന ക്യാമ്പ് പുത്തൂർവയൽ ഡോ. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ക്യാമ്പസിൽ ആരംഭിച്ചു. കൃഷി മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കേരളത്തിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന രാജീവ് ഫൗണ്ടേഷനെ മന്ത്രി അഭിനന്ദിച്ചു. ഫൗണ്ടേഷന്റെ പേൾ ജൂബിലിയുടെ ഭാഗമായി തുടങ്ങാൻ പോകുന്ന മാരകമായ അസുഖബാധിതർക്ക് സഹായം എത്തിക്കുന്ന ‘കെയർ കേരളം ‘, സ്‌കൂൾതലത്തിൽ ആരംഭിക്കാൻ പോകുന്ന ‘ ബയോഡൈ വേഴ്‌സിറ്റി പാർക്ക് ‘, രാസലഹരിക്കെതിരെ യുവാക്കളെ അണിനിരത്തുന്നതിനുള്ള
ഫ്രീഡം ഫ്രം ഡ്രഗ്‌സ് എന്നീ പദ്ധതികൾ കേരളീയ സമൂഹത്തിൽ വലിയ സാമൂഹിക മാറ്റം ഉണ്ടാക്കാൻ കഴിയുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജീവ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. റഷീദ് പറമ്പൻ അധ്യക്ഷനായിരുന്നു. പ്രൊഫ. കബീർ, അഡ്വ. വിപിൻ നാഥ്, സിബി ജോസഫ്, അഡ്വ. ഹസീന മുനീർ, മണക്കാട് രാജേഷ്, പ്രീതി. കെ, സതീഷ് കുമാർ, ഗോകുൽ ദാസ് കോട്ടയിൽ, എം. എ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു. വിവിധ സെഷനുകളിലായി പ്രിൻസ് എം. ജോർജ്, അഡ്വ. സജു രവീന്ദ്രൻ, അരുൺകൃഷ്ണൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു








