
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് കയ്യോടു കൈ ക്യാമ്പയിന്റെ ഭാഗമായി പുൽപ്പള്ളി ടൗണിൽ ജയശ്രീ സ്കൂളിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിച്ചു. തുടർന്ന് സൈക്കിൾ റാലിയും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ബിന്ദു പ്രകാശ് നിർവഹിച്ചു വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത വഹിച്ചു തുടർന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളിലെ വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിങ് മത്സരം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എ ജയസുധ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ഷൈജ മഹേഷ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കലാരാജ് ഉണ്ണികൃഷ്ണൻ, സേവാര്യർ ചലിക കമ്മിറ്റി ചെയർപേഴ്സൺ നിഖിൽ കെ കെ മറ്റ് മെമ്പർമാർ എന്നിവർ സംസാരിച്ചു








