തുരങ്കപാത നിർമാണം പുനരാരംഭിക്കണം ​സി പി ഐ എം

  • General
  • October 1, 2026
  • 0 Comments

 

കൽപ്പറ്റ

വയനാടിന്റെ യാത്രാപ്രശ്‌നത്തിന്‌ ശാശ്വത പരിഹാരമായ കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത നിർമാണം പുനരാരംഭിക്കണം. മണ്ണിടിച്ചിലിനെ തുടർന്ന്‌ നിർത്തിവച്ച നിർമാണം അനിശ്ചിതമായി ന‍ീട്ടിക്കൊണ്ടുപോകുന്നത്‌ പദ്ധതി അട്ടിമറിക്കാനാണോയെന്ന സംശയം ബലപ്പെടുത്തുന്നതാണ്‌. മണ്ണിടിച്ചിലുണ്ടായപ്പോൾ പഠനം നടത്തണമെന്ന്‌ പറഞ്ഞ്‌ നിർമാണം നിർത്തിയതാണ്‌. ഒരുമാസത്തിനകം റിപ്പോർട്ട്‌ ലഭിക്കുമെന്നാണ്‌ പറഞ്ഞത്‌. മൂന്ന്‌ മാസമാകാറായിട്ടും റിപ്പോർട്ടുപോലും സമർപ്പിച്ചിട്ടില്ല.
മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷ നേതാവായിരിക്കുന്പോൾ പദ്ധതിയെ ശക്തമായി എതിർത്തതാണ്‌. എല്ലാ എതിർപ്പുകളും മറികടന്നാണ്‌ എൽഡിഎഫ്‌ സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയതും 2043.74 കോടി രൂപ പദ്ധതി ചെലവ്‌ കണക്കാക്കി ദ്രുതഗതിയിൽ നിർമാണം ആരംഭിച്ചതും. കള്ളാടിയിലും ആനക്കാംപൊയിൽ ഭാഗത്തും ഒരേസമയം നിർമാണം തുടങ്ങി. ആനക്കാംപൊയിലിൽ തുരങ്കത്തിന്റെ പ്രവൃത്തിയും ആരംഭിച്ചതാണ്‌.
വി ഡി സതീശന്റെ എതിർപ്പാണോ നിർമാണം പുനരാരംഭിക്കാത്തിന്‌ കാരണമെന്ന്‌ ന്യായമായും സംശയിക്കണം. താമരശേരി ചുരത്തിൽ രാപകൽ ഗതാഗതക്കുരുക്കാണ്‌. എൽഡിഎഫ്‌ വിഭാവനംചെയ്ത്‌ പ്രവൃത്തി ആരംഭിച്ച കേരളത്തിന്റെ സ്വപ്‌നപദ്ധതി യാഥാർഥ്യമാക്കണം. പദ്ധതി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തുരങ്ക പാത നിർമ്മാണം ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സിപിഐഎം ഏറ്റെടുക്കും
​
​
മുണ്ടക്കൈ ട‍ൗൺഷിപ്‌ പൂർത്തിയാക്കണം
​
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ട‍ൗൺഷിപ്‌ നിർമാണം അതിവേഗത്തിൽ പൂർത്തിയാക്കണം. എൽഡിഎഫ്‌ സർക്കാർ ഒന്നാംഘട്ടം ഉദ്‌ഘാടനംചെയ്‌ത പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഇഴയുകയാണ്‌. ഇത്‌ അവസാനിപ്പിക്കണം. 178 കുടുംബങ്ങൾക്ക്‌ എൽഡിഎഫ്‌ സർക്കാർ വീടും സ്ഥലവും കൈമാറിയതാണ്‌. ട‍ൗൺഷിപ്പിൽ എൽഡിഎഫ്‌ സർക്കാർ പൂർത്തിയാക്കിയ 308 വീടിന്റെ വാർപ്പിനു പുറമെ 12 വീടിന്റെ വാർപ്പുമാത്രമാണ്‌ അധികമായി പൂർത്തിയായത്‌. പൊതുകെട്ടിടങ്ങളുടെ നിർമാണവും പേരിന്‌ മാത്രമാണ്‌ നടക്കുന്നത്‌. ആദിവാസി കുടുംബങ്ങൾക്കുള്ള വീടുകളുടെ നിർമാണവും ആരംഭിച്ചിട്ടില്ല.
അതിവേഗത്തിൽ നടന്ന നിർമാണമാണ്‌ ജീവനക്കാരെ സ്ഥലംമാറ്റിയും മറ്റ്‌ ഇടപെടലുകളിലൂടെയും മന്ദഗതിയിലാക്കിയത്‌. പുതിയ 86 ഗുണഭോക്താക്കളെ കഴിഞ്ഞ സർക്കാർ നിശ്ചയിച്ച്‌ പട്ടിക തയ്യാറാക്കിയതാണ്‌. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്നതിനാലാണ്‌ പ്രസിദ്ധീകരിക്കാതിരുന്നത്‌. ഇത്‌ പുറത്തിറക്കാൻപോലും യുഡിഎഫ്‌ സർക്കാർ തയ്യാറായിട്ടില്ല. ദുരന്തബാധിതരുടെ ബാങ്ക്‌ വായ്‌പ എഴുതിത്തള്ളാനുള്ള പണവും കഴിഞ്ഞ സർക്കാർ കലക്ടറുടെ അക്ക‍ൗണ്ടിൽ നൽകി. ഇതിനും തുടർനടപടികളില്ല. രണ്ടാംഘട്ടം വീട്‌ നൽകേണ്ടവരുടെ നറുക്കെടുപ്പും നടത്തുന്നില്ല. എത്രയും വേഗം രണ്ടാംഘട്ട വീടുകൾ കൈമാറണം. അടിയന്തരമായി പുനരധിവാസ പദ്ധതികൾ പൂർത്തിയാക്കണം.

രാത്രിയാത്ര നിരോധം പിൻവലിക്കണം

കോഴിക്കോട്‌–കൊല്ലഗൽ ദേശീയപാതയിലെയും മാനന്തവാടി–മൈസൂരു സംസ്ഥാന പാതയിലെയും രാത്രിയാത്രാ നിരോധം പിൻവലിക്കണം. 17 വർഷത്തോളമായി തുടരുന്ന രാത്രിയാത്രാ നിരോധം ജില്ലയുടെയും സംസ്ഥാനത്തിന്റെയും വ്യാപാര, കാർഷിക, വിദ്യാഭ്യാസ, ടൂറിസം മേലകളിൽ കടുത്ത പ്രതിസന്ധിയാണ്‌ ഉണ്ടാക്കിയിട്ടുള്ളത്‌. ജില്ല അടച്ചിട്ട ജയിൽ പോലെയാണ്‌. കോൺഗ്രസിന്റെയും ബിജെപിയുടെയും തെറ്റായ നടപടികളാണ്‌ വർഷങ്ങളായി രാത്രിയാത്ര നിരോധം നീളുന്നതിന്‌ കാരണം. കർണാടകത്തിൽ വീണ്ടും കോൺഗ്രസ്‌ അധികാരത്തിൽ എത്തിയിട്ടും നിലപാട്‌ തിരുത്താൻ തയ്യാറായിട്ടില്ല. ദേശീയപാതയിലെ രാത്രിയാത്ര നിരോധം പിൻവലിക്കുമെന്നാണ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും നൽകിയ വാഗ്‌ദാനം. കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ സമയം, കർണാടക ഉപമുഖ്യമന്ത്രിയായിരുന്ന ഡി കെ ശിവകുമാർ ദേശീയപാത 766ലെ രാത്രിയാത്രാ നിരോധം പിൻവലിക്കുമെന്ന്‌ വയനാട്ടിൽവന്ന്‌ പ്രസംഗിച്ചാണ്‌ പ്രിയങ്കയ്‌ക്ക്‌ വോട്ട്‌ തേടിയത്‌. പിന്നീട്‌ പാത 766 പൂർണമായും അടച്ചിടണമെന്ന്‌ സുപ്രീം കോടതിയിൽ കർണാടകം സത്യവാങ്മൂലവും നൽകി. വഞ്ചനാപരമായ സമീപനമാണ്‌ കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകം സ്വീകരിച്ചത്‌. വയനാട്‌ എംപി പ്രിയങ്ക ഗാന്ധിയും മുൻ എംപി രാഹുൽ ഗാന്ധിയും മന്ത്രി ടി സിദ്ദിഖും ജില്ലയിലെ എംഎൽഎമാരും ജനങ്ങളെ വഞ്ചിക്കുകയാണ്‌.

രാത്രിയാത്രാ നിരോധത്തിനെതിരെ കേരളം നൽകിയ കേസ്‌ സുപ്രീം കോടതിയിലുണ്ട്‌. കർണാടകം അനുകൂല നിലപാട്‌ സ‍്വീകരിച്ചാൽ രാത്രിയാത്രാ നിരോധം നീക്കാനാകും. രാത്രിയാത്രാ നിരോധത്തിനെതിരെ കേരളം നൽകിയ കേസ്‌ സുപ്രീം കോടതിയിലുണ്ട്‌. കർണാടകം അനുകൂല നിലപാട്‌ സ‍്വീകരിച്ചാൽ രാത്രിയാത്രാ നിരോധം നീക്കാനാകും. കർണാടകയുടെ നിലപാടിനൊപ്പം നിൽക്കുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്യുന്നത്. രാത്രി യാത്ര നിരോധനം നീക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാകണം

  • More to Read

    രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും:മന്ത്രി ടി സിദ്ദീഖ്
    • October 2, 2026

      സമ്പൂർണ്ണ ഇ-മാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിർവഹിച്ചു കേരളപ്പിറവി ദിനത്തിൽ വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി മാറ്റാന്നുള്ള ബൃഹത്ത് പദ്ധതികൾ ആരംഭിക്കുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ്. ഗാന്ധിജയന്തി ദിനത്തിൽ സമ്പൂർണ്ണ…

    Continue reading
    ശുചീകരണ തൊഴിലാളികളെ ആദരിച്ചു
    • October 2, 2026

      കൽപറ്റ: കൽപറ്റ നഗരസഭയിൽ ശുചീകരണ പ്രവർത്തനത്തിൽ മാതൃകാപരമായി നേതൃത്വം നൽകുന്ന 33 കണ്ടിജൻ്റ് ജീവനക്കാരെ കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. ജീവനക്കാർക്കുള്ള ഉപഹാരങ്ങൾ മുൻസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ കൈമാറി. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് സൂപ്പി കല്ലങ്കോടൻ അധ്യക്ഷത വഹിച്ചു.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി