
മേപ്പാടി : സംസ്ഥാനത്തെ മികച്ച ഫുട്ബോൾ കോച്ചായി തിരഞ്ഞെടുക്കപ്പെട്ട മേപ്പാടി സ്വദേശി ഷഫീഖ് ഹസ്സന് ജന്മനാട് ആദരവൊരുക്കുന്നു. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തിന് വമ്പിച്ച ജനകീയ സ്വീകരണം നൽകുന്നത്.
നാളെ (ഓഗസ്റ്റ് 30, ഞായർ) വൈകുന്നേരം 3:00 മണിക്ക് മേപ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്തു നിന്നും സ്വീകരണ പരിപാടികൾ ആരംഭിക്കും. നാടിന് വൻ നേട്ടം സമ്മാനിച്ച പ്രിയ കോച്ചിന് സ്നേഹാദരങ്ങൾ അർപ്പിക്കാൻ മുഴുവൻ കായികപ്രേമികളും നാട്ടുകാരും പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.









