കാർബൺ സന്തുലിത കോഫി പദ്ധതിയുമായി കെ.സി.എൽ മുന്നോട്ട്

  • General
  • August 29, 2026
  • 0 Comments

 

കൽപ്പറ്റ: കാർബൺ സന്തുലിത കോഫി പാർക്ക്, ക്ലൈമറ്റ് സ്മാർട്ട് കോഫി പദ്ധതികളുമായി കേരള കോഫി ലിമിറ്റഡ്(കെസിഎൽ) മുന്നോട്ട്. രണ്ട് പദ്ധതികളുടെയും നിർവഹണത്തിന് ആവശ്യമായ ശാസ്ത്രീയ പിന്തുണയ്ക്കും സാങ്കേതിക നവീകരണത്തിനും എൻഐടി(നാഷണൽ ഇൻസ്റ്റിറ്റിയട്ട് ഓഫ് ടെക്‌നോളജി)കാലിക്കട്ടുമായി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്നതിന് കെസിഎല്ലിന് സർക്കാർ അനുമതി നൽകി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ചതാണ് രണ്ട് പദ്ധതികളും. ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനമാണ് ധാരണാപത്രം ഒപ്പുവയ്ക്കാനുള്ള അനുമതിയിലൂടെ പ്രകടമാകുന്നത്. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്തവിധം ധാരണയിൽ ഏർപ്പെടുന്നതിനാണ് അനുവാദം.
ഉത്പാദനക്ഷമതയും ഗുണനിലവാരവും മെപ്പെടുത്തി വയനാടൻ കാപ്പി അന്താരാഷ്ട്ര വിപണിയിൽ കേരള കോഫി, വയനാട് ഫൈൻ ഇന്ത്യൻ റോബസ്റ്റ എന്നീ വാണിജ്യ നാമങ്ങളിൽ ലഭ്യമാക്കാനും അതുവഴി കർഷകരുടെ വരുമാനം വർധിപ്പിക്കാനും ആവിഷ്‌കരിച്ചതാണ് ക്ലൈമറ്റ് സ്മാർട്ട് കോഫി പദ്ധതി. ഇതുമായി ബന്ധപ്പെട്ട് എൻഐടി കാലിക്കട്ടുമായി ധാരണയിലെത്തുന്നതിന് ഓഗസ്റ്റ് ഏഴിന് ചേർന്ന ക്ലൈമറ്റ് സ്മാർട്ട് കോഫി പദ്ധതി അവലോകയ യോഗം തീരുമാനിച്ചിരുന്നു.തുടർന്ന് കേരള കോഫി ലിമിറ്റഡ് ഡയറക്ടർ നൽകിയ അപേക്ഷയിലാണ് സർക്കാർ അനുമതി.
ഡോ.തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്ത് റിട്ട.ഐഎഎസ് ഉദ്യോഗസ്ഥൻ ജി. ബാലഗോപാൽ മേധാവിയായി ടീം രൂപീകരിച്ചായിരുന്നു ക്ലൈമറ്റ് സ്്മാർട്ട് കോഫി പദ്ധതിയുടെ പ്രാരംഭ നടപടികൾ.
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ്(കെ-ഡിഐഎസി)ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. പിന്നീട് കെ-ഡിഐഎസിയിൽനിന്നു വേർപെടുത്തിയ പദ്ധതി കെസിഎല്ലിന്റെ ഭാഗമാക്കി. കാലാവസ്ഥ സൗഹൃദ കാപ്പിക്കൃഷി പ്രോത്സാഹനം, മൂല്യവർധിത കാപ്പി ഉത്പന്നങ്ങളുടെ നിർമാണം, വയനാടൻ കാപ്പിക്ക് മികച്ച വില ഉറപ്പുവരുത്തൽ തുടങ്ങിയവ പദ്ധതി ലക്ഷ്യങ്ങളാണ്.
കൽപ്പറ്റയ്ക്കടുത്ത് പുഴമുടിയിൽ ആരംഭിക്കുന്ന കാർബൺ ന്യൂട്രൽ കോഫി പാർക്കിൽ ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് കെസിഎല്ലും എൻഐടി കാലിക്കട്ടും ധാരണാപത്രത്തിൽ ഒപ്പിടുന്നത്. പുഴമുടിയിൽ വിലയ്ക്കുവാങ്ങിയ 20 ഏക്കർ ഭൂമിയിൽ 112.5 കോടി രൂപ മതിപ്പുചെലവിലാണ് കാർബൺ ന്യൂട്രൽ കോഫി പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. പി. രാജീവ് വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് കിഫ്ബിയുടെ കീഴിൽ കോഫി പാർക്ക് ആരംഭിക്കുന്നതിന് നീക്കം നടന്നത്. പരിശീലന കേന്ദ്രം, പരിശോധനാകേന്ദ്രം, സർട്ടിഫിക്കേഷൻ സെന്റർ, കോഫി മ്യൂസിയം, കാപ്പി സംസ്‌കരണ കേന്ദ്രം തുടങ്ങിയവ കോഫി പാർക്കിന്റെ ഭാഗമാണ്. അന്താരാഷ്ട്ര ഫണ്ടിംഗിലൂടെ എൻഐടി കാലിക്കട്ട് നടപ്പാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാർക്കിൽ ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നത്. എൻഐടി കാലിക്കട്ടിന്റെ സാറ്റ്‌ലൈറ്റ് കേന്ദ്രമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഗവേഷണങ്ങൾ നടത്തുക എന്നിവ സെന്ററിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.

  • More to Read

    മേപ്പാടിയുടെ മികച്ച ഫുട്ബോൾ കോച്ച് ഷഫീഖ് ഹസ്സന് ജനകീയ സ്വീകരണം
    • August 29, 2026

      മേപ്പാടി : സംസ്ഥാനത്തെ മികച്ച ഫുട്ബോൾ കോച്ചായി തിരഞ്ഞെടുക്കപ്പെട്ട മേപ്പാടി സ്വദേശി ഷഫീഖ് ഹസ്സന് ജന്മനാട് ആദരവൊരുക്കുന്നു. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തിന് വമ്പിച്ച ജനകീയ സ്വീകരണം നൽകുന്നത്. നാളെ (ഓഗസ്റ്റ് 30, ഞായർ) വൈകുന്നേരം 3:00 മണിക്ക് മേപ്പാടി…

    Continue reading
    കൽപ്പറ്റ പെരുന്തട്ടയിൽ പുലിയാക്രമണം
    • August 29, 2026

      കൽപ്പറ്റ: കൽപ്പറ്റ പെരുന്തട്ടയിൽ പുലി യാക്രമണം. പ്രദേശവാസികൾ ആശങ്കയിൽ. കാക്കഞ്ചേരി വിജയന്റെ തോട്ടത്തിൽ കെട്ടിയിട്ടിരുന്ന കിടാവിനെയാണ് പുലി ആക്രമിച്ച് കൊന്നതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രിയിലോ പുലർച്ചെയിലോ ആയിരിക്കാം ആക്രമണമുണ്ടായതെന്നാണ്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി