
കൽപ്പറ്റ: കൽപ്പറ്റ പെരുന്തട്ടയിൽ പുലി യാക്രമണം. പ്രദേശവാസികൾ ആശങ്കയിൽ. കാക്കഞ്ചേരി വിജയന്റെ തോട്ടത്തിൽ കെട്ടിയിട്ടിരുന്ന കിടാവിനെയാണ് പുലി ആക്രമിച്ച് കൊന്നതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം രാത്രിയിലോ പുലർച്ചെയിലോ ആയിരിക്കാം ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കിടാവിന്റെ ജഡത്തിൽ പുലിയുടെ ആക്രമണത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായും സൂചനയുണ്ട്.

പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകി. വളർത്തുമൃഗങ്ങളെ സുരക്ഷിതമായി കെട്ടിയിടണമെന്നും രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വന്യമൃഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.








