കള്ളാടിയില്‍ കാട്ടാന ആക്രമണം: ആശുപത്രി ജീവനക്കാരി മരിച്ചു, ഭര്‍ത്താവിന് പരിക്ക്

0 0

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടിക്ക് സമീപം കള്ളാടിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഭര്‍ത്താവിന് പരിക്കേറ്റു. പുത്തുമല കാഷ്മീര്‍ സ്വദേശിനി ജസിയാണ്(46)മരിച്ചത്. പരിക്കേറ്റ് ഭര്‍ത്താവ് ഷാജിയെ(50) അരപ്പറ്റ ഡോ.മൂപ്പന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ ആറരയോടെയാണ് സംഭവം. ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരാണ് ഷാജിയും ജസിയും. രാവിലെ വീട്ടില്‍നിന്നു ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് ആന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജസിയെ പ്രദേശവാസികളും യാത്രക്കാരും ചേര്‍ന്ന് ഡോ.മൂപ്പന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെക്യൂരിറ്റി ജീവനക്കാരനായ ഷാജിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്‌കൂട്ടറിന്റെ മുന്‍ഭാഗം ആനയുടെ ചവിട്ടേറ്റ് തകര്‍ന്നു. ആക്രമണത്തിനുശേഷം ആന വനത്തിലേക്ക് പിന്‍വാങ്ങി. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചില്‍ പുത്തുമല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് കള്ളാടി. കാട്ടാനശല്യം രൂക്ഷമായ പ്രദേശമാണിത്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
  • More to Read

    തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
    • May 26, 2026

    കൽപ്പറ്റ: അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡോയിലിന്റെ വില കുത്തനെ താഴുമ്പോഴും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാറിന്റെ പകൽ കൊള്ളക്കെതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ…

    Continue reading
    എസ്.എസ്.എല്‍.സി വിജയ നേട്ടത്തെ അനുമോദിച്ച് ജില്ലാ വിദ്യാഭ്യാസ സമിതി
    • May 26, 2026

    കൽപ്പറ്റ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ല കൈവരിച്ച മികച്ച വിജയത്തില്‍ പങ്കാളികളായ മുഴുവന്‍ വിദ്യാലയങ്ങളെയും വിദ്യാര്‍ഥികളെയും അധ്യാപകരെയും വയനാട് ജില്ലാ വിദ്യാഭ്യാസ സമിതി അഭിനന്ദിച്ചു. വിജയശതമാനം ഉയര്‍ത്തുന്നതിനൊപ്പം പുതിയ അക്കാദമിക വര്‍ഷത്തില്‍ വിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കുന്നതില്‍ സജീവമായ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.…

    Continue reading

    Average Rating

    5 Star
    0%
    4 Star
    0%
    3 Star
    0%
    2 Star
    0%
    1 Star
    0%

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി