
ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജ് ആയി ഉയർത്തി ചികിത്സയിലും ഭൗതിക സൗകര്യങ്ങളിലും വലിയ മുന്നേറ്റം ഉണ്ടാക്കിയതാണ്. നിരവധി കടമ്പകൾ പിന്നിട്ട് കോളേജിന് അംഗീകാരം നേടി. എംബിബിഎസ് പഠനവും ആരംഭിച്ചു. ക്യാമ്പസിനും അത്യാധുനിക ആശുപത്രിക്കുമായി അമ്പുകുത്തിയിൽ സോഷ്യൽ ഫോറസ്റ്റിൻ്റെ 28 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലും ആണ്.മാനന്തവാടിയിൽ നിന്നും മെഡിക്കൽ കോളേജ് മാറ്റുന്നതിനുള്ള ഊർജ്ജിത ശ്രമം നടക്കുന്നതായിട്ട് മനസ്സിലാവുന്നു.സങ്കുചിത പ്രാദേശികവാദം ഉപേക്ഷിച്ച് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് നല്ല ഒരു മെഡിക്കൽ കോളേജ് ആയി വയനാട് മെഡിക്കൽ കോളേജിനെ മാറ്റുന്നതിനുള്ള യോജിച്ച പ്രവർത്തനങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അധികമായി നടത്തണമെന്ന് മാനന്തവാടിയിൽ ചേർന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് മാത്യു മാസ്റ്റർ അധ്യക്ഷത വഹിച്ചു .ഏരിയ പ്രസിഡൻറ് കെ പി ശ്രീധരൻ, സെക്രട്ടറി എം ആർ സുരേഷ്,കെ ജി സുനിൽ, വിജീഷ് , അബ്‌ദുൾ സലിം , സിനി കെ എം , റെജീനഎന്നിവർ സംസാരിച്ചു








