
പുൽപ്പള്ളി: ഫാഷൻ ഷോ റാംമ്പുകളിലെ മിന്നും കുട്ടിതാരം എറിക് ഷിജോ ജോൺ എന്ന മൂന്ന് വയസുകാരൻ ഷോ ആംമ്പാസിഡറായി ഫാഷൻ ഷോയിലെ അഭിമാന നേട്ടത്തിലൂടെ വീണ്ടും ചരിത്രമെഴുകുതിരിക്കുകയാണ്.
വയനാട്, മുള്ളൻ കൊല്ലി, മഠത്തിൽ ഷിജോ ജോൺ, ദൃശ്യ ദമ്പതികളുടെ മകൻ എറിക് ഷിജോ ജോൺ ചെറു പ്രായത്തിൽ തന്നെ ഫാഷൻ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് ജൈത്ര യാത്ര തുടരുകയാണ് .

ബെംഗളൂരുവിൽ നടന്ന ‘ഐക്കൺ ഓഫ് ഇന്ത്യ ഫാഷൻ ഷോ’, ഫാഷൻ ദിവ അവതരിപ്പിച്ച വേദിയിലാണ് എറിക് ഏറെ ശ്രദ്ദേയമായ നേ ട്ടം കൈവരിച്ചത് .
കഴിഞ്ഞ വർഷം വെറും രണ്ടര വയസ്സിൽ ‘ഐക്കൺ ഓഫ് ഇന്ത്യ’ പട്ടം നേടിയ എറിക്, ഈ വർഷം അതേ വേദിയിൽ ഷോ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് ഏറെ ശ്രദ്ധേയമാണ്.
ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്തരം ബഹുമതികൾ നേടുന്നത് അപൂർവ നേട്ടമായാണ് ഫാഷൻ ഷോ രംഗത്ത് വിലയിരുത്തപ്പെടുന്നത്.
മോഡലിംഗിലും, സ്റ്റേജ് പ്രകടനങ്ങളിലും സ്വാഭാവികമായ, ആത്മവിശ്വാസവും, കഴിവും പ്രകടിപ്പിച്ച എറിക്, ഭാവിയിൽ വലിയ സാധ്യതകളുള്ള കുട്ടികളിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് ഫാഷൻ ഷോ ട്രെയിനറുമ്മാരും അഭിപ്രായപെടുന്നു.
പ്രമുഖ ട്രെയിനർ തൻവിൻ താജിന്റെ പരിശീലനവും മാർഗ്ഗനിർദേശവും എറിക്കിന്റെ വളർച്ചയ്ക്ക് വലിയ പിന്തുണയാകുന്നു .
എറിക്കിന്റെ ഈ നേട്ടം വയനാടിന് അഭിമാനമായിരിക്കുകയാണ്.
ഫാഷൻ റാംമ്പുകളിലെ കുട്ടി ഷൈൻ സ്റ്റാർ എറിക് ഷിജോ ജോൺ വലിയ സ്വപ്നങ്ങൾ . കൈവരിക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്ന പ്രതിഭ യായി മാറികൊണ്ടിരിക്കുകയാണ്.
ഭാവിയിലും കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും പരിശീലകരും.








