സംസ്ഥാനത്ത് വേനൽ മഴ സജീവമാകും; ഇന്ന് 8 ജില്ലകളിലും നാളെ 9 ജില്ലകൾക്കും യെല്ലോ അലേർട്ട്
  • May 8, 2026

 

സംസ്ഥാനത്ത് വേനൽ മഴ സജീവമാകും. 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. മധ്യ തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മെയ് 11 വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകൾക്കാണ് യെല്ലോ അലേർട്ട് … Read the rest

Continue reading
അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി
  • May 8, 2026

എടവക: എടവക ഗ്രാമപഞ്ചായത്തിലെ അഞ്ചാംപീടിക അങ്കണവാടിയിൽ നിന്നും വിരമിച്ച ഗിരിജ ടീച്ചർ, പാലമുക്ക് അങ്കണവാടിയിൽ നിന്നും വിരമിച്ച മോളി ടീച്ചർ, കാപ്പുംചാൽ അങ്കണവാടിയിലെ ഹെൽപ്പർ ദേവി ഇ.പി എന്നിവർക്ക് എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഐ.സി.ഡി.എസ്സും ചേർന്ന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ … Read the rest

Continue reading
പാചക വാതക വില വർധനയ്ക്കെതിരെ എകെസിഎ പ്രതിഷേധ ധർണ
  • May 8, 2026

കൽപറ്റ: വാണിജ്യ ഗ്യാസ് വില അനിയന്ത്രിതമായി 50 ശതമാനത്തോളം വർധിപ്പിച്ച നടപടിക്കെതിരെ ഓൾ കേരള കാറ്റേഴ്സ് അസോസിയേഷൻ (എകെസിഎ) സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റി കൽപറ്റ ടെലിഫോൺ എക്സ്ചേഞ്ച് പടിക്കൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.എകെസിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജി. ശ്രീവത്സൻ സമരം ഉദ്ഘാടനം ചെയ്തു.
നിരന്തരമായ ഗ്യാസ് … Read the rest

Continue reading
എം.പി. വീരേന്ദ്രകുമാറിന്‍റെ ഓർമ്മകളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 24-ന്
  • May 8, 2026

കൽപ്പറ്റ: എഴുത്തുകാരനും വാഗ്മിയും സോഷ്യലിസ്റ്റുമായ എം.പി. വീരേന്ദ്രകുമാറിന്‍റെ ഓർമ്മകളിൽ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി കല്പറ്റയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആരോഗ്യരംഗത്തെ അതികായരായ ആശുപത്രികളാണ് മേയ് 24-ന് നടക്കുന്ന മെഗാ മെഡിക്കിൽ ക്യാമ്പിന്റെ ഭാഗമായി വയനാട്ടിലെത്തുക. ഏറ്റവും അർഹതപ്പെട്ടവർക്കായി സൗജന്യ ചികിത്സയൊരുക്കുകയെന്ന ലക്ഷ്യത്തോടെ എം.പി. വീരേന്ദ്രകുമാർ സ്മാരക ട്രസ്റ്റാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് കോഴിക്കോട് … Read the rest

Continue reading
ജില്ലാലീഗ് ഫുട്ബോൾ ഇന്ന് രണ്ട് മത്സരങ്ങൾ , ജോളി തലപ്പുഴക്കും ട്രെൻഡ്സ്പോർട്സ് കാവുമന്ദത്തിനും ജയം
  • May 8, 2026

കൽപ്പറ്റ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന വയനാട് ജില്ല ഫുട്ബോൾ അസോസിയേഷൻ ബി ഡിവിഷൻ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഇന്നലെ ജോളി സ്പോർട്സ് ക്ലബ് തലപ്പുഴ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വയനാട് പോലീസ് ടീമിനെ പരാജയപ്പെടുത്തി. റിസ്വാൻ, ഇർഫാൻഡിയസ്, എന്നിവർ ജോളിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തു. ജോളി തലപ്പുഴയുടെ റംഷാദ് കളിയിലെ … Read the rest

Continue reading
ഐ.സി. ബാലകൃഷ്ണനെ അനുമോദിച്ചു
  • May 8, 2026

പുല്‍പ്പള്ളി: തുടര്‍ച്ചയായി നാലാം തവണയും ബത്തേരി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഐ.സി. ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് വയനാട് സിറ്റി ക്ലബ് ഭാരവാഹികള്‍ അനുമോദിച്ചു. സി.ഡി. ബാബു ഷാള്‍ അണിയിച്ചു. ബെന്നി മാത്യു, ബിനീഷ് ഡൊമനിക്ക്, പി.എം. ബിജു, ഷാജി വാറോലി, കെ.ആര്‍. സുദേശന്‍ എന്നിവര്‍ പങ്കെടുത്തു… Read the rest

Continue reading
ചെറുപുഷ്പ മിഷന്‍ ലീഗ് ദ്വിദിന സഹവാസ ക്യാമ്പ് നടത്തി
  • May 8, 2026

സുല്‍ത്താന്‍ ബത്തേരി: ചെറുപുഷ്പ മിഷന്‍ ലീഗ്(സിഎംഎല്‍)മാനന്തവാടി രൂപത ഘടകം ബത്തേരി, മുള്ളന്‍കൊല്ലി, നീലഗിരി മേഖലകളിലെ കുട്ടികള്‍ക്ക് ‘കൂട്ട്-2026’ എന്ന പേരില്‍ ശ്രേയസ് ഹാളില്‍ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ബത്തേരി ഫൊറോന വികാരി ഫാ.തോമസ് മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സിഎംഎല്‍ രൂപത പ്രസിഡന്റ് സിജിന്‍ കൂടക്കാട്ട് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.സന്തോഷ് ഒറവാറന്തറ ആമുഖ പ്രഭാഷണം … Read the rest

Continue reading
പാരാ ലീഗല്‍ വോളണ്ടിയര്‍മാര്‍ക്ക് ലഹരിവിരുദ്ധ ബോധവത്കരണം നല്‍കി
  • May 8, 2026

കല്‍പ്പറ്റ: ജില്ലാ നിയമ സേവന അഥോറിറ്റിക്ക് കീഴിലുള്ള പാരാ ലീഗല്‍ വോളണ്ടിയര്‍മാര്‍ക്ക് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണം നല്‍കി. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജ് ഇ. അയ്യൂബ് ഖാന്‍ ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് എ.ബി. മൃദുല അധ്യക്ഷത വഹിച്ചു. ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് സി. ഉബൈദുള്ള, ഡിഎല്‍എസ്എ സെക്രട്ടറി അനീഷ് ചാക്കോ എന്നിവര്‍ … Read the rest

Continue reading
കലാകാരദിനം ആഘോഷിച്ചു
  • May 8, 2026

 

 

കൽപ്പറ്റ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടന നൻമയും ഓൾഡ് വോയിസ് വയനാടും സംയുക്തമായി രവീന്ദ്രനാഥ ടാഗോറിന്റെ ജൻമദിനം കലാകാരദിനമായി ആഘോഷിച്ചു. മുനിസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ആഷിക് മേപ്പാടി അധ്യക്ഷത വഹിച്ചു. എസ്. ചിത്രകുമാർ, ഷീന ഹരി, സുധീഷ് മജീദ് മുട്ടിൽ എന്നിവർ പ്രസംഗിച്ചു. മജീഷ്യൻ ശശി താഴത്തുവയലിനെ ആദരിച്ചു.… Read the rest

Continue reading