പള്ളിക്കല്‍ ഗവ.എല്‍പി സ്‌കൂള്‍ യുപി സ്‌കൂളായി ഉയര്‍ത്താന്‍ ന്യൂനപക്ഷ കമ്മീഷന്‍ ശിപാര്‍ശ

0 0

കല്‍പ്പറ്റ: എടവക പഞ്ചായത്തിലെ പള്ളിക്കല്‍ ഗവ.എല്‍പി സ്‌കൂള്‍ ഈ അധ്യയനവര്‍ഷം യുപി സ്‌കൂളായി ഉയര്‍ത്താന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ദീന്‍ ഹാജി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശിപാര്‍ശ നല്‍കി. സ്‌കൂള്‍ വികസനവുമായി ബന്ധപ്പെട്ട് കമ്മീഷന് ലഭിച്ച അപേക്ഷയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനുകൂല മറുപടി നല്‍കിയിരുന്നു.
130 വര്‍ഷം പഴക്കമുള്ള പള്ളിക്കല്‍ ഗവ.എല്‍പി സ്‌കൂളില്‍ 1962 വരെ അഞ്ചാം ക്ലാസ് പ്രവര്‍ത്തിച്ചിരുന്നു.
പിന്നീട് സ്ഥലപരിമിതി മൂലം അഞ്ചാം ക്ലാസ് ഒഴിവാക്കി. 14 ഏക്കര്‍ സ്ഥലം സ്വന്തമായുള്ള സ്‌കൂളില്‍ 21 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ശുചിമുറികള്‍, അടുക്കള എന്നിവയും ഉണ്ട്.
11 ക്ലാസ് മുറികള്‍ ഇന്ററാക്ടീവ് എല്‍ഇഡി പാനല്‍ സ്ഥാപിച്ചതാണ്. ആറ് ക്ലാസ് മുറികളുള്ള മറ്റൊരു കെട്ടിടത്തിന്റെ നിര്‍മാണം വയനാട് പാക്കേജില്‍ നടത്തിവരികയാണ്. സമീപ പ്രദേശങ്ങളിലെ നാല് ഉന്നതികളില്‍നിന്നുള്ളവരടക്കം 286 കുട്ടികളാണ് കഴിഞ്ഞവര്‍ഷം ഇവിടെ പഠിച്ചത്. ഇതേ സ്‌കൂളില്‍ പ്രീപ്രൈമറി വിഭാഗത്തില്‍ 146 കുട്ടികളുണ്ട്. പള്ളിക്കലില്‍നിന്നു നാല് കിലോമീറ്റര്‍ അകലെയാണ് യുപി പഠനത്തിന് സൗകര്യം.
നേരത്തെ ലഭിച്ച നാലെണ്ണമടക്കം അഞ്ച് പരാതികള്‍ കമ്മീഷന്‍ പരിഗണിച്ചു. പുഞ്ചിരിമട്ടം ഉരുള്‍ പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ തകര്‍ന്നതിനു പകരം ടൗണ്‍ഷിപ്പില്‍ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ നിര്‍മിക്കണമെന്ന മേപ്പാടി സ്വദേശിയുടെ അപേക്ഷ അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിന് മാറ്റി. പൂളിഞ്ഞാലിലെ മോസ്‌ക്കില്‍ മരണാനന്തര പ്രാര്‍ഥന തടഞ്ഞെന്ന പരാതി കമ്മീഷന്‍ പരിശോധിച്ചു. ഈ വിഷയത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട്, വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുടെ മറുപടി കമ്മീഷന് മുന്നിലെത്തി. പരാതി അടുത്ത സിറ്റിംഗില്‍ വിശദമായി പരിശോധിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
  • More to Read

    ആസിഡ് ആക്രമണ അതിജീവിതയായ 9-ാം ക്ലാസുകാരിക്ക് ‘പ്രതീക്ഷ’ വഴി 3 ലക്ഷം നഷ്ടപരിഹാരം
    • May 22, 2026

    പുൽപള്ളി: മരക്കാവ് രാജീവ് നഗറിൽ ആസിഡ് ആക്രമണത്തിന് ഇരയായ 14-കാരിയായ പെൺകുട്ടിക്ക് ‘പ്രതീക്ഷ’ സോഷ്യോ ലീഗൽ സെന്ററിന്റെ ഇടപെടലിൽ ഡി എൽ എസ് എ വഴി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. പ്രതി രാജു ജോസിനെതിരെ കേസ് നിലവിലുണ്ട്. ഇപ്പോൾ…

    Continue reading
    ഒറിഗാമി ശിൽപശാല സംഘടിപ്പിച്ചു
    • May 22, 2026

    വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക് ലൈബ്രറി അക്ഷരക്കളരിയുടെ ഭാഗമായി ഒറിഗാമി ശിൽപശാല സംഘടിപ്പിച്ചു. എം. സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ മണിരാജ ഗോപാൽ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബി.ആർ.സി. അധ്യാപിക ജിൻസി വി.ജി. ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ ത്രേസ്യ…

    Continue reading

    Average Rating

    5 Star
    0%
    4 Star
    0%
    3 Star
    0%
    2 Star
    0%
    1 Star
    0%

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി